ഡബ്ലിന്‍ : കൊണോലി റെയില്‍വേ സ്റ്റേഷനില്‍ ട്രയിനില്‍ തോക്കുമായി യാത്രക്കാരന്‍ അറസ്റ്റില്‍.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.ഷോള്‍ഡറില്‍ തൂക്കിയിട്ട തോക്കുമായി മൈന്യുത്തിൽ നിന്നും കയറി യാതൊരു കൂസലുമില്ലാതെ ഇയാള്‍ യാത്ര ചെയ്തത്. സ്ലൈഗോ- ഡബ്ലിന്‍ ട്രയിനിലാണ് സംഭവം.എന്നാല്‍ ഇയാള്‍ യാത്രക്കാരെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്ല.എങ്കിലും തോക്ക് കണ്ട യാത്രക്കാര്‍ ഭയചകിതരായി.
സായുധരായ ഗാര്‍ഡകള്‍ എത്തിയാണ് ഹൂസ്റ്റണില്‍ നിന്നും ഇയാളെ പിടികൂടിയത്.ഒപ്പം സുരക്ഷ കണക്കിലെടുത്ത് സ്റ്റേഷനില്‍ നിന്നും ആളുകളെയും ഒഴിപ്പിച്ച് പരിശോധനയും നടത്തി.പൊതു സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടൊത്തതിനാല്‍ സ്റ്റേഷന്‍ പിന്നീട് വീണ്ടും തുറന്നു.മണിക്കൂറുകളോളം ഡബ്ലിന്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സംഭവം അവസാനിച്ചത്.ഇതിനിടെ ഒട്ടറെ അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു.
തോക്ക് പിടിച്ചെടുത്തെന്നും പൂര്‍ണ്ണമായ സാങ്കേതിക പരിശോധന നടത്തുമെന്നും ഗാര്‍ഡ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളവര്‍ ഗാര്‍ഡ സ്റ്റേഷനുമായി 01 666 8000 എന്ന നമ്പരിലോ, ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ,ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നതായി ഗാര്‍ഡ പറഞ്ഞു. അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പങ്കിടുന്നതും അയയ്ക്കുന്നതും സൂഷ്മമായി പരിശോധിക്കണമെന്ന് ആന്‍ ഗാര്‍ഡ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.
സംഭവത്തെ തുടര്‍ന്ന് വൈകിട്ട് 6.30 നും 7.15 നും ഇടയില്‍ കൊണോലിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചതായി ഐറിഷ് റെയില്‍ വക്താവ് സ്ഥിരീകരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.