ഡബ്ലിന്‍ : സാന്റി ഫോര്‍ഡ് സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഡബ്ലിന്‍ പ്രീമിയം ലീഗ് ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 29 ശനിയാഴ്ച അല്‍സാ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.ജസ്റ്റ് റൈറ്റ് ഓവര്‍സീസ് ലിമിറ്റഡ് മുഖ്യ സ്പോണ്‍സറും, ടൈലക്സ്, ഇന്‍ഗ്രീഡിയന്റ്സ് ഏഷ്യന്‍ സ്റ്റോര്‍ എന്നിവര്‍ സഹ സ്പോണ്‍സറുമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ അയര്‍ലണ്ടിലെമ്പാടും നിന്നുമുള്ള 24 ടീമുകള്‍ പോരാട്ടത്തിനിറങ്ങും.
വിജയിക്കുന്ന ടീമിന് 801 യൂറോ ക്യാഷ് പ്രൈസും ജസ്റ്റ് റൈറ്റ് ഓവര്‍സീസ് ലിമിറ്റഡ് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ലഭിക്കും.റണ്ണേഴ്സ് അപ്പിന് 401 യൂറോയുടെ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.ബെസ്റ്റ് ബാറ്റ്സ് മാന്‍,ബൗളര്‍,പ്ലയര്‍ ഓഫ് ദി മാച്ച് ,ഫെയര്‍ പ്ലേ എന്നിവയ്ക്കും അവാര്‍ഡുണ്ടാകും.
അയര്‍ലണ്ടിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും , ടീമുകളെയും , സംഘാടകരായ സാന്റിഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുകയും,ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.