head3
head1

ഫാ. മാത്യു ഇലവുങ്കല്‍ വി സി നയിക്കുന്ന ഡബ്ലിന്‍ റീജിയന്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26 മുതല്‍ ബ്ലാക്ക് റോക്കില്‍

ഡബ്ലിന്‍ : സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിന്റെ ഡബ്ലിന്‍ റീജിയനിലെ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 26,27,28 തീയതികളില്‍ ബ്ലാക്ക് റോക്കിലെ ന്യൂടൗണ്‍പാര്‍ക്ക് അവന്യുവിലെ ചര്‍ച്ച് ഓഫ് ദി ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സില്‍ നടത്തപ്പെടും.

പ്രമുഖ വചന പ്രഘോഷകന്‍ ഫാ. മാത്യു ഇലവുങ്കല്‍ വി സിയാണ് കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

ഒക്ടോബര്‍ 26 ശനിയാഴ്ച 11.30മുതല്‍ 7.30 വരെയും ഞായറാഴ്ച ഒരു മണി മുതല്‍ ഏഴര വരെയും തിങ്കളാഴ്ച 11.30 മുതല്‍ ഏഴര വരെയുമാണ് ധ്യാനം നടക്കുന്നത്.

ഇതേ സമയങ്ങളില്‍ തന്നെ ആത്മീയം എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ധ്യാനവും നടത്തും.കുട്ടികളെ രണ്ടു ഗ്രൂപ്പാക്കിയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.ഗ്രൂപ്പ് ഒന്നില്‍ നാല്, അഞ്ച് , ആറ് ക്ലാസുകളും ഗ്രൂപ്പ് രണ്ടില്‍ 7,8,9,10 ക്ലാസുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!