ഡബ്ലിന്‍: ഓണം പടിവാതുക്കല്‍ എത്തിക്കഴിയുമ്പോള്‍ ,അയര്‍ലണ്ടിലെ മലയാളികള്‍ പതിവായി ഓര്‍ത്തെടുക്കുന്ന ഒരു പേരുണ്ട്.അത് ഡബ്ലിനിലെ ‘ഊട്ടുപുര’യുടെ പേരാണ്.നാവില്‍ കൊതിയൂറും രുചിപ്പെരുമയിലാണ് ഊട്ടുപുരയുടെ മഹിമ.
ഇത്തവണയും അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഓണസദ്യ മറക്കാനാകാത്ത അനുഭവമാക്കാന്‍ ഊട്ടുപുര ഒരുങ്ങിക്കഴിഞ്ഞു. ഓണം എന്നാല്‍ ഓണസദ്യ കൂടിയാണ്. കുത്തരിച്ചോറില്‍ നെയ്യും പരിപ്പും പിന്നെ സാമ്പാറും കൂട്ടുകറിയും അവിയലും അച്ചാറും ചാറുകറികളും തൊടുകറിയും കൂട്ടിക്കഴിച്ച് പായസത്തില്‍ അവസാനിപ്പിക്കുന്ന സദ്യ ഒരു വികാരം തന്നെയാണ്. എരിവും പുളിയും മധുരവും ഒപ്പം ചേരുന്ന രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് സദ്യ. സദ്യ ആസ്വദിക്കുക എന്നതുതന്നെ രസകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഓണസദ്യയില്ലാത്ത ഒരു ഓണം മലയാളികള്‍ക്ക് ആലോചിക്കാന്‍കൂടിയാവില്ല.അതിന് സുഗന്ധവും,തനിമയും നല്‍കുകയെന്നതാണ് ഡബ്ലിനിലെ ഈ ഊട്ടുപുരയുടെ കൈപ്പുണ്യം
തികച്ചും വ്യത്യസ്തമായി ,ഫ്രോസണ്‍ പച്ചക്കറികള്‍ ഒന്നും ഉപയോഗിക്കാതെ, കേരളത്തിന്റെ പുതുസുഗന്ധമുള്ള നാടന്‍ വിഭവങ്ങളില്‍ മാത്രമാണ് ഊട്ടുപുര ‘സദ്യ ഒരുക്കുന്നത്.’ഓണസദ്യ എന്നാല്‍ ഞങ്ങള്‍ക്ക് ഒരു കച്ചവട ചരക്കല്ല, അതൊരു തനിമയുടെ ആഘോഷമാണ്.അതിന്റെ നൈര്‍മല്യത്തോടെയാണ് സദ്യ തയാറാക്കുന്നതും,വിതരണം ചെയ്യുന്നതും…അത് കൊണ്ട് തന്നെ ഓര്‍ഡര്‍ അനുസരിച്ച് ,ആവശ്യക്കാര്‍ക്ക് മാത്രമേ ഊട്ടുപുര’യുടെ ഓണസദ്യ പാചകം ചെയ്യുക പോലുമുള്ളുവെന്ന് ഇന്ത്യയിലെ പ്രമുഖ വന്‍കിട ഹോട്ടലുകളില്‍ ഷെഫായി ജോലി ചെയ്തിട്ടുള്ള ഊട്ടുപുരയുടെ അമരക്കാരായ ബിഷ്ണു ഊട്ടുപുരയും,ബിജു ജോസഫും പറയുന്നു.
അടിപൊളി ഓണസദ്യ ബുക്ക് ചെയ്യാന്‍ സെപ്തംബര്‍ 12 വരെ അവസരമുണ്ട്. നാല് പേര്‍ക്ക് കഴിക്കാവുന്ന ഫാമിലി പാക്കിന് 100 യൂറോയാണ് വില. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന 55 യൂറോയുടെ പായ്ക്കും ലഭ്യമാണ്.ചിപ്സ്, ശര്‍ക്കര പെരട്ടി,മാങ്ങാ അച്ചാര്‍,നാരങ്ങാ അച്ചാര്‍,ഇഞ്ചിക്കറി,ബീറ്റ് റൂട്ട് പച്ചടി,പൈനാപ്പിള്‍ കിച്ചടി,മത്തങ്ങ എരുശേരി,കാബേജ്-കാരറ്റ് തോരന്‍,അവിയല്‍,പരിപ്പു കറി,സാമ്പാര്‍,കമ്പളങ്ങാ പുളിശ്ശേരി, പപ്പടം,അടപ്രദമന്‍, പാല്‍പ്പായസം,(അരി) എന്നീ വിഭവങ്ങളോടൊപ്പമാണ് ഊണെത്തുക.
സെപ്തംബര്‍ 15 ന് തിരുവോണനാളില്‍ രാവിലെ പത്തര മുതല്‍ പന്ത്രണ്ട് വരെയാണ് കളക്ഷന്‍ സമയം. ഇന്‍ഗ്രീഡിയന്റ്‌സ് ബ്രേ കാര്‍ പാര്‍ക്ക്, ഇന്‍ഗ്രീഡിയന്റ്‌സ് സ്റ്റിലോര്‍ഗന്‍, ഫോണ്ട് ഹില്‍ റോഡിലെ യുറേഷ്യ കാര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കളക്ഷന്‍ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഓണസദ്യ ലഭിക്കൂവെന്ന് ഊട്ടുപുര ‘ഓര്‍മ്മിപ്പിച്ചു..
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0894246711,0894082759 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<