head3
head1

ഡബ്ലിന്റെ സ്വന്തം ഗ്രീന്‍ മേയര്‍ പെണ്ണിന് ഗ്രീന്‍ ടിഡി ചെക്കന്‍…

ഡബ്ലിന്‍ : ഡബ്ലിന്റെ സ്വന്തം മേയര്‍ ഹെയ്സല്‍ ചു ഇനി മുതല്‍ പാട്രിക് കോസ്റ്റെല്ലോ ടിഡിയുടെ പ്രിയതമ. മാന്‍ഷന്‍ ഹൗസില്‍ നടന്ന ‘(കാഷ്വല്‍ ആന്റ് റിലാക്സ്ഡ്) ലളിതമായ ചടങ്ങിലായിരുന്നു ഈ ഗ്രീന്‍ പാര്‍ട്ടി വിവാഹം. ചടങ്ങിനുശേഷം നവവധൂവരന്മാര്‍ക്കുള്ള റിസപ്ഷനും ഇവിടെ നടന്നു. മാന്‍ഷന്‍ ഹൗസിന്റെ മുന്‍വശത്തുള്ള കോര്‍ഡണ്‍ ഓഫ് സീറ്റിംഗ് ഏരിയയിലായിരുന്നു ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വീകരണം.

വിവാഹത്തിന്റെ റിലീജിയസ് ബ്ലസ്സിംഗ് ചടങ്ങിനാണ് മാന്‍ഷന്‍ ഹൗസ് സാക്ഷിയായത്.വിവാഹാഘോഷം അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ് ദമ്പതികള്‍. ചടങ്ങിനെത്തി ആശീര്‍വ്വദിച്ച എല്ലാവര്‍ക്കും മേയര്‍ ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു.അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഹണിമൂണ്‍ ആഘോഷിക്കാമെന്ന് കരുതുന്നതായി ചു പറഞ്ഞു.

ബ്രൈറ്റ് പിങ്ക് ഹീലില്‍ ഓഫ് ഷോല്‍ഡര്‍ ക്രീം ഡ്രസിലായിരുന്നു മേയര്‍ വധു.ഇരുവരുടെയും മകള്‍ അലക്സയും ഇരുവര്‍ക്കും നടുവില്‍ കസേരയിലിരുന്ന് ചടങ്ങുകള്‍ ആസ്വദിച്ചു.ഇവിടുത്തെ ചടങ്ങിനു ശേഷം മാന്‍ഷന്‍ ഹൗസിന് പുറത്തും സുഹൃത്തുക്കളുമായി കുറച്ചു സമയം ചെലവഴിച്ചു.

‘വലിയ റിസപ്ഷന്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുകയാണ്, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീട്ടില്‍ വലിയ വിവാഹം നടത്താനാവില്ലല്ലോ’ -മേയര്‍ പറഞ്ഞു.

അടുത്തയാളുകള്‍ മാത്രം പങ്കെടുത്ത് ചടങ്ങ് ലളിതമാക്കിയതില്‍ സന്തോഷമുണ്ടെന്ന് കോസ്റ്റെല്ലോ ടിഡി പറഞ്ഞു.കുടുംബ ജീവിതം വളരെ മനോഹരമാണ് . അവര്‍ നമ്മോടൊപ്പമുണ്ടെന്നത് അതിനേക്കാള്‍ മഹത്തരമാണ്- ടിഡി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More