ഡബ്ലിന്‍ : മലയാളം മിഷന്‍ അയര്‍ലണ്ട് -ബ്ളാക്ക്റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബര്‍ 14 ന് ഡബ്ലിനിലെ ബ്ളാക്ക്റോക്കില്‍ വെച്ച് നടക്കുന്നു . സെന്റ് ജോസഫ് SMCC ബ്ളാക്ക്റോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ന്യുടൗണ്‍ പാര്‍ക്ക് പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് പ്രവേശനോത്സവം ഒരുക്കുന്നത്.
പാട്ടും കവിതയും കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് മലയാളം പഠിക്കാനെത്തുന്ന കുഞ്ഞുമക്കളെ സ്വീകരിക്കുന്നത് . മലയാളം മിഷന്‍ ഡയറക്ടര്‍ പ്രശദ്ധ കവി മുരുകന്‍ കാട്ടാക്കട , സീറോ മലബാര്‍ സഭ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ .ഫാ .ജോസഫ് മാത്യു ഓലിയക്കാട്ടില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും .
പ്രവാസി മലയാളികളുടെ കുട്ടികളെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്മെന്റ് സാംസകാരിക വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേന്ദ്രത്തില്‍ പരിശീലനം നേടിയ 11അദ്ധ്യാപകരാണ് ക്‌ളാസുകള്‍ നയിക്കുന്നത്.റവ ഫാ .ജോസഫ് മാത്യു ഓലിയക്കാട്ടില്‍ രക്ഷാധികാരിയും അഡ്വ സിബി സെബാസ്റ്റ്യന്‍ ചീഫ് കോര്‍ഡിനേറ്ററും, അനീഷ് വി ചെറിയാന്‍ പ്രസിഡന്റും , ബിനു ജോസഫ് ജനറല്‍ സെക്രട്ടറിയുമായ 19 അംഗ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലയാളം മിഷന്‍ ക്‌ളാസുകള്‍ നടക്കുന്നത് .
മലയാളം പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ‘ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതനുസരിച്ച് കേരള സര്‍ക്കാര്‍ ”സര്‍ക്കാര്‍ ‘ഐഡന്റിറ്റി കാര്‍ഡ് ‘ വിതരണം ചെയ്യും. കണിക്കൊന്ന , സൂര്യകാന്തി ,ആമ്പല്‍ , നീലക്കുറിഞ്ഞി എന്നിങ്ങനെ നാലു കൊഴ്‌സു്കള്‍ പത്ത് വര്‍ഷം നീളുന്നതാണ് .സര്‍ക്കാര്‍ നല്‍കുന്ന ഭാഷ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്ന തരത്തില്‍ ആണ് പുതിയ പാഠ്യപദ്ധതി. മലയാളം പഠിക്കാന്‍ ഇനിയും ആര്‍ക്കങ്കിലും താല്പര്യം ഉണ്ടെങ്കില്‍ അതിനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് -0892606282 ,സെക്രട്ടറി – ബിനു -0870558898 , സിബി- 0894433676 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.