head1
head3

തൊഴിലവസരങ്ങളുടെ മഹാമേള : ഡബ്ലിന്‍ ക്രോക്ക് പാര്‍ക്കില്‍ ജോബ്സ് എക്സ്പോ വരുന്നു

ഡബ്ലിന്‍ : സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുടെ ആയിരകണക്കിന് അവസരങ്ങളൊരുക്കി ഡബ്ലിന്‍ ക്രോക്ക് പാര്‍ക്കില്‍ ജോബ്സ് എക്സ്പോ വരുന്നു.ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 10മുതല്‍ നാല് വരെ ഹോഗന്‍ സ്യൂട്ടിനുള്ളിലാണ് എക്സ്പോ നടക്കുക.റിക്രൂട്ട്.ഐ ഇ എന്ന വെബ്സൈറ്റാണ് പരിപാടിയുടെ സ്പോണ്‍സര്‍.നൂറുകണക്കിന് തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്ന ഈ എക്സ്പോ തികച്ചും സൗജന്യമാണ്. രാജ്യത്തെ ഇത്തരത്തിലുള്ള ഏക എക്സ്പോ കൂടിയാണിത്.

തൊഴിലന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് ജോബ് എക്സ്പോ കാണിച്ചുതരും.അഭിമുഖ സാങ്കേതിക വിദ്യകള്‍, സി വി റൈറ്റിംഗ് വര്‍ക്ക്‌ഷോപ്പ് എന്നിവയ്ക്ക് പുറമേ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും സെമിനാറുകളും കരിയര്‍ ക്ലിനിക്കുമെല്ലാം എക്സ്പോയുടെ അജണ്ടയിലുണ്ട്.സെമിനാറുകളില്‍ വിവിധ തൊഴില്‍ വിഷയങ്ങളില്‍ വ്യവസായരംഗത്തു നിന്നുള്ളവരുടെ പ്രഭാഷണങ്ങളും ഉണ്ടാകും.

സ്വദേശത്തും വിദേശത്തുമുള്ള നൂറുകണക്കിന് തൊഴിലുടമകള്‍ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കും.സ്പെഷ്യലൈസ്ഡ് മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി അവസരം മേളയില്‍ ലഭിക്കും.സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആവശ്യമായ വിദഗ്ധ ഉപദേശങ്ങളും നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടുകളും മേള ഓഫര്‍ ചെയ്യും.

മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് കോച്ചുകളുടെ സേവനം കരിയര്‍ ക്ലിനിക് ഓഫര്‍ ചെയ്യും. ഇന്റര്‍വ്യു സ്‌കില്ലുകള്‍ ,സി വി പ്രസന്റേഷന്‍, കരിയര്‍ മാറ്റം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ സഹായിക്കും.പ്രൊഫഷണല്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാര്‍ വണ്‍ ഓണ്‍ വണ്‍ സി വി,തൊഴില്‍ അന്വേഷണം,തൊഴില്‍ സാധ്യതകള്‍ എന്നിവയില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാലികമായ വിഷയങ്ങളില്‍ വ്യവസായ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ടാകും

FOR MORE INFORMATION :https://www.recruit.ie/blog-details/events/jobs-expo-dublin-20th-april-2024UgQFd

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.