ഡബ്ലിന്‍: ഡബ്ലിന്‍ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മാസം 25, 26 തീയതികളില്‍ ചര്‍ച് ഓഫ് അയര്‍ലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈന്‍സ് ദൈവാലയത്തില്‍ നടത്തപ്പെടുന്നു.
6.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ ഡബ്ലിന്‍ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോണ്‍ അധ്യക്ഷത വഹിക്കും. വചന ശുശ്രൂഷയ്ക്ക് മാര്‍ത്തോമാ സഭയുടെ ഡബ്ലിന്‍ സൗത്ത്, ബെല്‍ഫാസ്‌റ്, കോര്‍ക്ക് എന്നീ
ഇടവകകളുടെ വികാരി റവ. സ്റ്റാന്‍ലി മാത്യു ജോണ്‍ നേതൃത്വം നല്‍കുന്നു. ഏവരെയും വാര്‍ഷിക കണ്‍വെന്‍ഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രചാരണ സമിതി ഭാരവാഹികളായ ജിബു കോശി, എഡ്വിന്‍ സത്യദാസ് എന്നിവര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.