head1
head3

ഡബ്ലിനെ കാല്‍നടയാത്രയ്ക്കും പൊതുഗതാഗതം റൂറല്‍ അയര്‍ലണ്ടിനും വിട്ടുകൊടുക്കണമെന്ന് സ്വതന്ത്ര ടിഡി ഡാനി ഹീലി-റേ

ഡബ്ലിന്‍ : അയര്‍ലണ്ട് ക്ലൈമറ്റ് ആക്ഷന്‍ ബില്‍ പ്രാബല്യത്തിലാക്കിയതോടെ ഡബ്ലിനെ കാല്‍നടയാത്രയ്ക്കും പൊതുഗതാഗതം റൂറല്‍ അയര്‍ലണ്ടിനും വിട്ടുകൊടുക്കണമെന്ന് കെറിയുടെ സ്വതന്ത്ര ടിഡി ഡാനി ഹീലി-റേ .

പ്രതിപക്ഷം മുന്നോട്ടുവച്ച 200 ലധികം ഭേദഗതികളൊന്നു പോലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു നടത്തിയ പരിപാടിയില്‍ ടി ഡി ചൂണ്ടിക്കാട്ടി.ഇദ്ദേഹത്തിനൊപ്പം വിവിധ ടിഡിമാരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

പുതിയ ബില്ലില്‍ റൂറല്‍ അയര്‍ലണ്ടിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നു എന്ന് ഡാനി ഹീലി റേ പറഞ്ഞു.

‘കാല്‍നടയാത്ര ഡബ്ലിനെയും സിറ്റികളെയും പെഡസ്ട്രിയനൈസ് ചെയ്യണം. അവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ ധാരാളമുണ്ട്.ഡാര്‍ട്ടും ലുവാസുമുണ്ട് . ഗ്രാമീണ അയര്‍ലണ്ടില്‍ അത്തരം സൗകര്യമൊന്നുമില്ല , ടി ഡി ചൂണ്ടിക്കാട്ടി.
ഈ ദശകത്തിന്റെ അവസാനത്തോടെ ഹരിതഗൃഹ വാതക ഉദ്ഗമനം 51% കുറയ്ക്കുന്നതിന് നിയമപരമായി സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നതാണ് പുതിയ ക്ലൈമറ്റ് ആക്ഷന്‍ ബില്‍.ഗ്രീന്‍ പാര്‍ട്ടിയുടെ തീവ്രമായ നയത്തന്റെ ഭാഗമാണ് ബില്‍. എന്നിരുന്നാലും ബില്‍ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്ന് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ വിമര്‍ശിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More