ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രൈവറ്റ് വാഹനങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായി.സിറ്റി സെന്ററിലെ നദിയ്ക്ക് പാരരലായുള്ള സൗത്ത് ,നോര്‍ത്ത് ക്വേ ഭാഗങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെ പ്രാബല്യത്തില്‍ വന്നു.
നഗരത്തിലൂടെ സഞ്ചരിക്കുന്ന കാറുകളും ഡെലിവറി വാനുകളും സൗത്ത് -നോര്‍ത്ത് ക്വേ ഭാഗങ്ങളില്‍ നിര്‍ത്താതെ പോകുന്നതിനാണ് ഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.
.രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ബാധകമായ നിയന്ത്രണങ്ങള്‍, ബാച്ചിലേഴ്‌സ് വാക്കിന്റെയും ബര്‍ഗ് ക്വേയുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടെ നോര്‍ത്ത് സൗത്ത് ക്വേവിന്റെ ചില ഭാഗങ്ങളില്‍ പ്രൈവറ്റ് കാറുകള്‍ സഞ്ചരിക്കുന്നത് വിലക്കുന്നു.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുഗതാഗതത്തിനും നഗരത്തിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഡബ്ലിന്‍ സിറ്റി ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.
Comments are closed.