head3
head1

അടുത്ത മാസം വിവിധ ഡബ്ലിന്‍ ബസ് റൂട്ടുകളുടെ നമ്പര്‍ മാറും…കൂടുതല്‍ 24 മണിക്കൂര്‍ സര്‍വീസുകള്‍…പുതിയ 13 റൂട്ടുകള്‍

ഡബ്ലിന്‍ : അടുത്ത മാസം വിവിധ ഡബ്ലിന്‍ ബസ് റൂട്ടുകളുടെ നമ്പര്‍ മാറും.കൂടുതല്‍ റൂട്ടുകളില്‍ 24 മണിക്കൂര്‍ സര്‍വീസുകളും വരും. ബസ് കണക്ട്സ് പ്ലാനിന്റെ ഭാഗമായി പതിമൂന്ന് ഡബ്ലിന്‍ ബസ് റൂട്ടുകളിലാണ് അടുത്ത മാസം മാറ്റം വരുന്നത്.പുതിയ 13 റൂട്ടുകളുമുണ്ടാകും.

പുതിയ 24 മണിക്കൂര്‍ റൂട്ടുകളും എക്‌സ്പ്രസ് സര്‍വീസുകളും ഡിസംബര്‍ 8 മുതല്‍ ആരംഭിക്കും. ഇ1, ഇ2 റൂട്ടുകളില്‍ ബ്രേ , സിറ്റി സെന്റര്‍, ബാലിമണ്‍, സാന്ട്രി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലേയ്ക്ക് തുടര്‍ച്ചയായി 24 മണിക്കൂര്‍ ബസ് സര്‍വ്വീസുണ്ടാകും.സിറ്റി സെന്ററില്‍ നിന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന റൂട്ട് 19 സര്‍വ്വീസും ആരംഭിക്കും.

ഗ്രേസ്റ്റോണ്‍സ്,ന്യൂകാസില്‍, ബ്ലാക്ക്റോക്ക് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ലോക്കല്‍ (എല്‍), എക്സ്പ്രസ് (എക്സ്) നഗരത്തിലേക്കും സമീപത്തെ സ്റ്റേഷനുകളിലേക്കും കൂടുതല്‍ ബസ്സുകള്‍ കിട്ടും.

46a ,145,155 സര്‍വീസുകള്‍ നിര്‍ത്തലാക്കി പേരും സമയവും മാറ്റും
4,11,13 റൂട്ടുകളിലും പ്രധാന മാറ്റങ്ങള്‍ വരും.ഡിസംബര്‍ 8 ഞായറാഴ്ച മുതല്‍ 46a, 46e, 63, 63a, 84x, 84a, 84, 143, 144, 145, 155, 184, 185 എന്നീ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കും..പകരം താഴെപ്പറയുന്ന സര്‍വ്വീസുകള്‍ പകരം വരും.

E1: നോര്‍ത്ത്വുഡ് – ഡി സി യു – സിറ്റി സെന്റര്‍ – ബ്രേ – ബാലിവാള്‍ട്രിം
E2: ബല്ലിമണ്‍ (IKEA) ഡി സി യു സിറ്റി സെന്റര്‍ ഡണ്‍ലേരി
19: ഡബ്ലിന്‍ എയര്‍പോര്‍ട്ട് – ഡി സി യു – പാര്‍നെല്‍ സ്‌ക്വയര്‍
L1:ന്യൂടൗണ്‍മൗണ്ട് കെന്നഡി-ഗ്രേസ്ടോണ്‍സ് സ്റ്റേഷന്‍-്രേബ സ്്്റ്റേഷന്‍
L2: ന്യൂകാസില്‍ – ഗ്രേസ്റ്റോണ്‍സ് സ്റ്റേഷന്‍ – ബ്രേ സ്റ്റേഷന്‍
L3: നോര്‍ത്ത് ഡെല്‍ഗനി – ഗ്രേസ്റ്റോണ്‍സ് സ്റ്റേഷന്‍ – ഗ്ലെന്‍ബ്രൂക്ക് പാര്‍ക്ക്
L12: ബാലിവാള്‍ട്രിം – ഹെര്‍ബര്‍ട്ട് റോഡ് – ബ്രേ സ്റ്റേഷന്‍
L14: സതേണ്‍ ക്രോസ് റോഡ് – ബ്രേ സ്റ്റേഷന്‍ – പലേര്‍മോ
L15: എന്നിസ്‌കെറി ഗോള്‍ഫ് ക്ലബ്‌-ബ്രേ  സ്റ്റേഷന്‍
L 26: കില്‍റ്റെര്‍നാന്‍ – കോര്‍ണല്‍കോര്‍ട്ട് – ബ്ലാക്ക്റോക്ക് സ്റ്റേഷന്‍
L27: ലെപ്പാര്‍ഡ്‌സ്ടൗണ്‍ വാലി – കോര്‍ണല്‍കോര്‍ട്ട് – ഡണ്‍ലേരി
X1: കില്‍ക്കൂള്‍ – ഗ്രേസ്റ്റോണ്‍സ് – സിറ്റി സെന്റര്‍ (ഹോക്കിന്‍സ് സ്ട്രീറ്റ്)
X2: ന്യൂകാസില്‍ – കില്‍ക്കൂള്‍ – ഗ്രേസ്റ്റോണ്‍സ് – ബ്രൈഡ്സ് ഗ്ലെന്‍ – സിറ്റി സെന്റര്‍ (ഹോക്കിന്‍സ് സ്ട്രീറ്റ്).

ഡിസംബര്‍ 8 മുതല്‍ താഴെപറയുന്ന മറ്റു ചില റൂട്ടുകളില്‍ മാറ്റങ്ങളുണ്ടാകും.

മോണ്‍ക്‌സ്ടൗണില്‍ നിന്നുള്ള റൂട്ട് 4 ഓ കോണല്‍ ബ്രിഡ്ജില്‍ നിന്ന് ഹ്യൂസ്റ്റണ്‍ സ്റ്റേഷനിലേക്ക് തിരിച്ചുവിടും.സാന്‍ഡിഫോര്‍ഡില്‍ നിന്നുള്ള റൂട്ട് 11, പാര്‍നെല്‍ സ്‌ക്വയറില്‍ നിന്നും ഫിബ്‌സ്ബറോ, നോര്‍ത്ത് സര്‍ക്കുലര്‍ റോഡ് വഴി ഫീനിക്‌സ് പാര്‍ക്കിലേക്ക് പോകും.ഗ്രാഞ്ച് കാസിലില്‍ നിന്നുള്ള റൂട്ട് 13 മൗണ്ട്ജോയ് സ്‌ക്വയറില്‍ അവസാനിക്കും.ബസ് കണക്ട്സ് പ്ലാനിന്റെ ഭാഗമായി നടത്തി വരുന്ന ക്രമീകരണങ്ങളുടെ ഭാഗമാണ് മാ റ്റങ്ങള്‍.അടുത്ത മാസങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഡബ്ലിന്‍ ബസ് പത്രക്കുറിപ്പില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!