ഡബ്ലിന്‍ : യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് 100 സ്ഥിരം സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു.വൈകാതെ നിയമനമുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇംഗ്ലീഷ് വായിക്കാനും എഴുതാനും മനസ്സിലാക്കാനുമുള്ള കഴിവും മികച്ച ആശയവിനിമയ ശേഷിയും ആവശ്യമുള്ള ജോലിയാണിത്.രാത്രിയിലും ബാങ്ക് അവധികളിലും അതിരാവിലെയും 24/7 ഷിഫ്റ്റ് ഷെഡ്യൂളുകളില്‍ പ്രവര്‍ത്തിക്കേണ്ടതായും വരും.
മണിക്കൂറില്‍ 17.47 യൂറോ ശമ്പളം
മണിക്കൂറില്‍ 17.47 യൂറോയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പ്രാരംഭ ശമ്പളം. 24/7 റോസ്റ്ററിലുടനീളം, 40 മണിക്കൂര്‍ ജോലി ചെയ്യാം.ആഴ്ചയില്‍ കുറഞ്ഞത് 35 മണിക്കൂര്‍ ജോലിയുണ്ടാകുമെന്നത് ഗ്യാരണ്ടിയാണ്
.മികച്ച ഓഫറുകള്‍ വേറെയും
പെന്‍ഷന്‍ സ്‌കീം, പ്രമോഷനുകള്‍, സബ്‌സിഡിയോടെയുള്ള ഭക്ഷണം, എയര്‍പോര്‍ട്ട് യാത്രകളില്‍ എക്സ്‌ക്ലൂസീവ് കിഴിവുകള്‍ എന്നിവയൊക്കെയാണ് മറ്റ് ഓഫറുകള്‍.സൗജന്യ പാര്‍ക്കിംഗ്, ജോലി സമയത്ത് സ്റ്റാഫ് ബസ് സൗകര്യം, സൗജന്യ യൂണിഫോം, സേയ്ഫ്ടി ഷൂസ് എന്നിവയും ലഭിക്കും.ഫ്ളൈറ്റ് സബ്‌സിഡി, ട്രാവല്‍ സേവര്‍ സ്‌കീം, ബൈക്ക് ടു വര്‍ക്ക് സ്‌കീം എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍.ഐറിഷ് ഏവിയേഷന്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റോടെ സമഗ്രമായ ഇന്‍ഡക്ഷന്‍ ആന്റ് ട്രയിനിംഗും ലഭിക്കും.ജിം,നീന്തല്‍ക്കുളം എന്നിവയുമുണ്ട്.
ചുമതലകള്‍
മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്സ്-റേ മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ യാത്രക്കാര്‍, ജീവനക്കാര്‍, കരാറുകാര്‍, സന്ദര്‍ശകര്‍ എന്നിവരുടെ സ്‌ക്രീനിംഗ് നടത്തുകയാണ് പ്രധാന ചുമതല.സ്‌ക്രീന്‍ ക്യാബിന്‍ ബാഗേജ്,സുരക്ഷാ ആവശ്യകതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക, ക്യൂയിംഗ്,തിരക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സഹായിക്കുക എന്നിവയും ജോലയില്‍പ്പെടുന്നു.ഫയര്‍ സേഫ്റ്റി മാര്‍ഷലിങ് ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കേണ്ടതായും വരും. മികച്ച കരിയറാണ് എയര്‍പ്പോര്‍ട്ട് ഓഫര്‍ ചെയ്യുന്നതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഗാരി മക്ലീന്‍ പറഞ്ഞു.
സെക്യൂരിറ്റി ഓഫീസര്‍മാരുടെ ഒഴിവുകള്‍ അടക്കം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള ജോലികളെകുറിച്ചറിയാന്‍ സന്ദര്‍ശിക്കുക https://fa-etol-saasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/requisitions
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.