head3
head1

ഡബ്ലിന്‍ ശാന്തമായി,ബസ് ,റെയില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

nextalinks2

ഡബ്ലിന്‍: ഇന്നലെ ഡബ്ലിനിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. എല്ലാ സര്‍വീസുകളും ഇന്ന് രാവിലെ പ്രവര്‍ത്തിക്കുമെന്ന് ഡബ്ലിന്‍ ബസ് ,പത്രക്കുറിപ്പില്‍ അറിയിച്ചു..

പാര്‍നെല്‍ സ്ട്രീറ്റ്, പാര്‍നെല്‍ സ്‌ക്വയര്‍, ഒ’കോണല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ല. ഗാര്‍ഡിനര്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് വഴി അവ വഴിതിരിച്ചുവിടും.

ലുവാസ്
താലയ്ക്കും സ്മിത്ത് ഫീല്‍ഡിനും എന്നിവിടങ്ങളില്‍ മാത്രമാണ് ലുവാസ് റെഡ് ലൈന്‍ രാവിലെ സര്‍വീസ് നടത്തുകയുള്ളു.

സ്മിത്ത്ഫീല്‍ഡിനും കനോലി/ദി പോയിന്റിനും ഇടയിലുള്ള സര്‍വീസുകള്‍ മുടങ്ങും.

ബ്രൈഡ്‌സ് ഗ്ലെനും സെന്റ് സ്റ്റീഫന്‍സ് ഗ്രീനിനും ഇടയില്‍ മാത്രമാണ് ലുവാസ് ഗ്രീന്‍ ലൈന്‍ പ്രവര്‍ത്തിക്കുന്നത്.

ലുവാസ് പ്രവര്‍ത്തിയ്ക്കാത്ത സമയങ്ങളിലും,പ്രദേശങ്ങളിലും ,തുടര്‍യാത്രയ്ക്കായി ഡബ്ലിന്‍ ബസില്‍ ലുവാസ് ടിക്കറ്റുകള്‍ സാധുവാണ്.

ഐറിഷ് റെയില്‍

ഇന്ന് രാവിലെ ഐറിഷ് റെയില്‍, DART സര്‍വീസുകള്‍ തടമില്ലാതെ പ്രവര്‍ത്തിക്കും.എല്ലാ റൂട്ടുകളിലും സര്‍വീസുകളുടെ മുഴുവന്‍ ടൈംടേബിള്‍ പ്രകാരം സര്‍വീസുകള്‍ തുടരുമെന്ന് റയില്‍വേ അറിയിപ്പില്‍ പറയുന്നു. പ്രവര്‍ത്തിക്കും.

നഗരത്തിലുടനീളം ഗാര്‍ഡയെ വിന്യസിപ്പിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ 8 മണിയ്ക്ക് ഗാര്‍ഡ കമ്മീഷണര്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഐറിഷ് ഫ്രീഡം പാര്‍ട്ടി, ഐഡന്റിറ്റി അയര്‍ലന്‍ഡ്,ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ പ്ലാറ്റ്‌ഫോം, അയര്‍ലന്‍ഡ് ഫസ്റ്റ്,.ഐറിഷ് ബ്രിഗേഡ് (സ്പാനിഷ് സിവില്‍ വാര്‍ വിംഗ്,),ഐറിഷ് ക്രിസ്ത്യന്‍ ഫ്രണ്ട്,ഐറിഷ് ഫ്രീഡം പാര്‍ട്ടി,. ഐറിഷ് മോണിറ്ററി റിഫോം അസോസിയേഷന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന . ഫാര്‍ റൈറ്റ് കലാപകാരികളാണ് കുടിയേറ്റക്കാര്‍ക്കെതിരെ കലാപം ഉണ്ടാക്കിയത്.

ആക്രമിക്കപ്പെട്ടത് കൊച്ചുകുട്ടികള്‍
ഇന്ന് ഉച്ചയോടെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്ന ആക്രമണത്തില്‍ കുത്തേറ്റ സീനിയ ഇന്‍ഫന്റ് ക്ലാസ് വിദ്യാര്‍ത്ഥിയായ അഞ്ചുവയസ്സുള്ള കുട്ടിയും, 30 വയസുള്ള മറ്റൊരു സ്ത്രീയും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

മറ്റ് രണ്ട് കൊച്ചുകുട്ടികളും നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തൊട്ടുമുമ്പാണ് , പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ ഒരു സ്‌കൂളിന് പുറത്ത് കൊച്ചുകുട്ടികള്‍ വരിവരിയായി നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ഒരാള്‍ എത്തി കുട്ടികളെ കത്തികൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയത്.

യാതൊരു പ്രകോപനവുമില്ലാതെ കുട്ടികളെ ആക്രമിക്കുന്നത് കണ്ട ജനക്കൂട്ടം സ്തബ്ധരായി ഒരു നിമിഷം നിന്നുപോയി.ഫുഡ് ഡെലിവറിയ്ക്കായി പോവുകയായിരുന്ന ഒരു ബ്രസീലിയന്‍ പൗരനാണ് സംഭവത്തില്‍ ആദ്യം ഇടപെട്ടത്. അയാള്‍ തലയില്‍ നിന്നും ഹെല്‍മറ്റ് ഊരി ,അക്രമകാരിയുടെ തലയ്ക്കടിച്ചു താഴെ വീഴ്ത്തി.തുടര്‍ന്ന് ജനക്കൂട്ടം ഒന്നാകെ ഇയാളെ കൈകാര്യം ചെയ്തു.ഗാര്‍ഡയെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളും ഇപ്പോള്‍ ചികിത്സയിലാണ്.

കൊച്ചു കുട്ടികൾക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചാണെന്ന പേരിലാണ്  ,കലാപകാരികൾ നഗരത്തിൽ അഴിഞ്ഞാടിയത്.നാല് മണിയോടെ തന്നെ നഗരത്തിൽ എത്തിച്ചേരാൻ തുടങ്ങിയിരുന്നു.

ഇരുനൂറോളം വരുന്ന ഒരു ജനക്കൂട്ടം, ഗാര്‍ഡയുമായി പരക്കെ ഏറ്റുമുട്ടുകയായിരുന്നു.ഫേസ് മാസ്‌ക് ധരിച്ചവരായിരുന്നു അവരിലേറെയും.ഇവര്‍ക്ക് പുറമെ കാഴ്ചക്കാരായ ചിലരും അക്രമകാരികള്‍ക്ക് പിന്തുണ നല്‍കി.

ത്രിവര്‍ണ്ണ പതാകകളും ‘ഐറിഷ് ലൈഫ് മെറ്റര്‍’ എന്ന പോസ്റ്ററുകളും പിടിച്ചാണ് അവര്‍ അണിനിരന്നത്. ഗാര്‍ഡയ്ക്ക് നേരെ പടക്കങ്ങളെറിഞ്ഞ അവര്‍ വൈകുന്നേരം 7 മണിയോടെ നിരവധി സ്ഥലങ്ങളില്‍ തീയിട്ടു.ഡബ്ലിന്‍ ബസുകളും,ഗാര്‍ഡ വാഹനങ്ങളുമാണ് പ്രധാനമായും ആക്രമണത്തിന് ഇരയായത്.പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളും അക്രമിസംഘങ്ങളില്‍ ഉണ്ടായിരുന്നു

അടുത്ത കാലത്തു എല്ലാ ദിവസവും ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടന്നുവന്നിരുന്ന പാലസ്തീന്‍ അനുകൂല പ്രകടനങ്ങളും ഫാര്‍ റൈറ്റ് കലാപകാരികളെ പ്രകോപിപ്പിച്ചിരുന്നു.സര്‍ക്കാര്‍ മാധ്യമമായ ആര്‍ ടി ഇ പോലും ,ഒരു ഭാഗത്തിന് അനുകൂലമായ വാര്‍ത്തകള്‍ മാത്രമേ ആര്‍ ടി ഇ കൊടുക്കുന്നുള്ളു എന്നും ,ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റക്കാരാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a<<

Comments are closed.