head1
head3

വെക്സ്ഫോര്‍ഡിലും ,കോര്‍ക്കിലുമായി രാജ്യത്തെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട

കുടുങ്ങിയത് ആഗ്‌നസ് കൊടുങ്കാറ്റിനെ ഭയന്നോടിയ കപ്പലുകള്‍

കോര്‍ക്ക് : ഇന്നലെ ഐറിഷ് തീരത്ത് കണ്ടെത്തിയ ഒരു ചരക്ക് കപ്പലില്‍ നിന്നും 100 മില്യണ്‍ യൂറോ വിലമതിക്കുന്ന കൊക്കെയ്ന്‍ കണ്ടെത്തിയതായി സൂചനകള്‍.

ഞായറാഴ്ച വെക്സ്ഫോര്‍ഡിന് സമീപം കണ്ടെത്തിയ ചെറുകപ്പലിന്റെ ‘മാതൃകപ്പല്‍’ ആയി പ്രവര്‍ത്തിച്ചത് പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ബള്‍ക്ക് കാര്‍ഗോ കപ്പല്‍ ആണെന്ന് അധികൃതര്‍ കണ്ടെത്തിക്കഴിഞ്ഞു..

ഈ വലിയ കപ്പല്‍ ഇന്നലെ രാത്രി കോര്‍ക്ക് തുറമുഖത്തെത്തിച്ചിട്ടുണ്ട്. കസ്റ്റംസ് ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ കപ്പലിലുള്ള മയക്കുമരുന്നിന്റെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് ഗാര്‍ഡയ്ക്ക് ലഭിച്ചേക്കും.

രാജ്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നായേക്കുമിത്.

തെക്കേ അമേരിക്കയില്‍ നിന്ന് പുറപ്പെട്ട MV മാത്യു എന്ന സംശയിക്കപ്പെടുന്ന ‘മാതൃകപ്പല്‍ – അറ്റ്‌ലാന്റിക് കടന്ന് ഐറിഷ് തീരത്തേക്ക് എത്തിച്ചിട്ടുള്ളത് കൊക്കെയ്‌നാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ഗാര്‍ഡ ഫോറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ വിദഗ്ധ പരിശോധന തുടരുകയാണ്.വെക്‌സ് ഫോര്‍ഡിന് സമീപം തകര്‍ന്ന ചെറുകപ്പലില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗാര്‍ഡയുടെയും സൈന്യത്തിന്റെ വലിയൊരു സംഘം സ്ഥലത്തുണ്ട്.

മറ്റു ഭൂഖണ്ഡത്തില്‍ നിന്ന് റോസ്ലെയര്‍ യൂറോപോര്‍ട്ടിലേക്ക് വരുന്ന ഓണ്‍ബോര്‍ഡ് ട്രക്കുകളും ട്രെയിലറുകളും അടങ്ങുന്ന വലിയ ഷിപ്പ്മെന്റുകളില്‍ പതിവായി നടത്തുന്ന സ്ഥിരമായ പരിശോധനയില്‍ നിന്നും വ്യത്യസ്തമായാണ് ഇന്നലെ വലിയ മയക്കുമരുന്നു വേട്ടയ്ക്കുള്ള അവസരം ഉണ്ടായത്.ആഗ്‌നസ് കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ ഭാരം കുറയ്ക്കാന്‍ ഇതിനകം തന്നെ മയക്കുമരുന്നിന്റെ വലിയൊരു ഭാഗം മനഃപൂര്‍വം കടലിലേയ്ക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞതായും ഗാര്‍ഡ ഇപ്പോള്‍ ശക്തമായി സംശയമുയര്‍ത്തുന്നുണ്ട്.ബാക്കിയുമായി രക്ഷപ്പെടാന്‍ ഒരുങ്ങവേയാണ് ഗാര്‍ഡയുടെയും ,സൈന്യത്തിന്റെയും പിടിയില്‍ സംഘം കപ്പലുകള്‍ പിടികൂടിയത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.