head3
head1

ദ്രോഗഡയില്‍ പൂരത്തിനൊരുക്കം തുടങ്ങി

ദ്രോഗഡ : ഓണാഘോഷപെരുമയില്‍ , നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദ്രോഗഡയില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന പൂരത്തിന്റെ പ്രഖ്യാപനം.

ഡ്യൂ ഡ്രോപ്പ്‌സിന്റെ മേളപെരുക്കത്തിന്റെ അകമ്പടിയോടെ * TILEX പൂരം 2025* ന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ദ്രോഗഡയില്‍ നടത്തപ്പെട്ടു.

2025 ജൂണ്‍ മാസം 28 ന് നടക്കുന്ന ദ്രോഗടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ മെഗാഉത്സവത്തിനാണ് കഴിഞ്ഞ ശനിയാഴ്ച കൊടിയേറിയത്. തുള്ളിയാലന്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ലൗത്ത് കൗണ്ടി കൌണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ Kevin Callan, ദ്രോഗട മേയര്‍ Paddy McQuillanഎന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ ഹര്‍ഷാരവത്തോടെ Tilex *പൂരം 2025* പോസ്റ്റര്‍ പ്രകാശനം നടത്തി.

TD. Ged Nash, ദ്രോഗട സിറ്റി കൗണ്‍സിലര്‍മാരായ Declan Power, Michelle Hall, Ejiro O’Hare Stratton, ലൂര്‍ദ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ Adrian Cleary, Tilex ഡയറക്ടര്‍ സിജോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ദ്രോഗട Indian അസോസിയേഷനും (DMA)റോയല്‍ ക്ലബ് ദ്രോഗടയും സായുക്തമായി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നൂറില്‍ അധികം കലാകാരന്മാര്‍ അവധരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക കലാരൂപങ്ങളും, കാര്‍ണിവല്‍, പാചക മത്സരങ്ങള്‍ , ഫുഡ് കൌണ്ടറുകള്‍, ഫാമിലി മത്സരങ്ങള്‍ എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കും.രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന *പൂരം 2025* ല്‍ പ്രവേശനം സൗജന്യം ആയിരിക്കും എന്ന് അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Comments are closed.

error: Content is protected !!