head1
head3

ദ്രോഗഡയില്‍ IFA പൊന്നോണം വര്‍ണ്ണാഭമായി

ദ്രോഗഡ: ചിങ്ങമാസ ഗൃഹാതുര സ്മരണകള്‍ എന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആഘോഷ വിരുന്നൊരുക്കി IFA ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍.

ദ്രോഗഡ ടെര്‍മൊന്‍ഫെക്കിനില്‍ നടന്ന പൊന്നോണം 23ല്‍ പങ്കെടുത്ത എണ്ണൂറോളം കാണികള്‍ക്ക് അതിരുകളില്ലാത്ത വര്‍ണ്ണകാഴ്ചകളാണ് IFA ഒരുക്കിയത്. മേളക്കൊഴുപ്പിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഡ്യൂ ഡ്രോപ്സ് ടീം അവതരിപ്പിച്ച ചെണ്ടമേളവും, ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ കൂട്ടായ്മയിലെ വനിതകള്‍ അണിനിരന്ന മെഗാ തിരുവാതിരയും, പ്രൊഫഷണല്‍ നൃത്തസംഘമായ ഡാന്‍സിംഗ് ഡൈനമൈറ്റ്‌സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികള്‍ക്ക് ഹൃദ്യാനുഭവമായി. വിശിഷ്ടാതിഥികളായി എത്തിയ മേയര്‍ എയ്ലീന്‍ ടുള്ളി, ഗാര്‍ഡ ചീഫ് ആന്‍ഡ്രു എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

IFA യെ പ്രഥിനിധീകരിച്ച് വൈസ് പ്രസിഡന്റ് സാന്‍ഡി മനോജ്, റോബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. കുടുംബ സദസ്സിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക ഗെയിമുകളും വ്യത്യസ്ത അനുഭവമായി. ദ്രോഗഡയുടെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത ജനസഞ്ചയത്തിനുവേണ്ടി ഓണ സദ്യയും വൈകുന്നേരത്തേക്ക് കപ്പ ബിരിയാണിയും തയ്യാറാക്കിയിരുന്നു.

അത്യന്തം കാലതാമസം ഒഴിവാക്കി രസച്ചരട് പൊട്ടാതെ അവതരിപ്പിച്ച IFA കുടുംബത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും, ശാസ്ത്രീയ നൃത്തങ്ങളും വേദിയില്‍ അരങ്ങേറി. DJ കാര്‍ത്തിക്കും DJ ഗാര്‍ഗിയും ചേര്‍ന്ന് അവതരിപ്പിച്ച DJ നൈറ്റും ശ്രദ്ധേയമായി.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.