head1
head3

ഡ്രൈവിംഗ് ടെസ്റ്റ് നീളുന്നു; പുതിയ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് ചെലവും ഏറുന്നു

ഡബ്ലിന്‍ : ഡ്രൈവിംഗ് ടെസ്റ്റുകള്‍ വൈകുന്നതു മൂലം പുതിയ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സിനായി കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു.ഇവര്‍ക്ക് 300മുതല്‍ 600 യൂറോ വരെ കൂടുതല്‍ പ്രീമിയം തുക നല്‍കേണ്ടി വരുമെന്നാണ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാര്‍ പറയുന്നത്.ഡ്രൈവിംഗ് ടെസ്റ്റിനായി നിലവില്‍ ഒന്നരവര്‍ഷം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. അതിനിടെ നൂറുകണക്കിന് യൂറോ അധികമായി ഇന്‍ഷുറന്‍സിനും ചെലവിടേണ്ടി വരുന്നു. ടെസ്റ്റിന്റെ കാത്തിരിപ്പ് നീളുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് ചെലവും കൂടും.

96,000ല്‍ അധികം ആളുകളാണ് നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും 40വയസ്സില്‍ താഴെയുള്ളവരാണ്.120,000 പേര്‍ തിയറി ടെസ്റ്റിനും കാത്തിരിക്കുന്നു.ഇവരില്‍ കൂടാതെ 55 ശതമാനമാണ് ശരാശരി വിജയികളാകുന്നത്. ഒക്ടോബര്‍ അവസാനത്തോടെ തിയറി ടെസ്റ്റില്‍ വിജയിക്കുന്ന ഒരാള്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ അവസാനം പോലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.ആഴ്ചയില്‍ 4,881 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളേ ഇപ്പോള്‍ രാജ്യത്തുള്ളുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.ഇത് വര്‍ധിപ്പിക്കുന്നതിന് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

നിലവില്‍ അനുവദിച്ചിട്ടുള്ള 25,000 പ്രതിമാസ തിയറി ടെസ്റ്റുകള്‍ 50,000മാക്കിയാല്‍ ഇപ്പോഴത്തെ വെയ്റ്റിംഗ് ലിസ്റ്റ് മൂന്നുമാസത്തിനുള്ളില്‍ ക്ലിയര്‍ ചെയ്യാനാവുമെന്ന് ആര്‍ എസ് എ വക്താവ് പറഞ്ഞു.ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാത്തിരിപ്പ് സമയം 10 ആഴ്ചയില്‍ കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു.വെയ്റ്റിംഗ് ലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍ .എസ് .എ) അറിയിച്ചു.

കാത്തിരിപ്പ് സമയം 15 ആഴ്ചയായി കുറയ്ക്കുമെന്ന ഗതാഗത മന്ത്രി ഇമോണ്‍ റിയാന്റെ പ്രഖ്യാപനം ഇനിയും പ്രവാര്‍ത്തികമായിട്ടില്ല.ഇതൊരു ശുഭാപ്തിവിശ്വാസം മാത്രമാണെന്ന് പ്രമുഖ ഇന്‍ഷുറന്‍സ് ബ്രോക്കര്‍ കവര്‍ ഇന്‍ എ ക്ലിക്ക് .ഐഇ മാനേജിംഗ് ഡയറക്ടര്‍ ജോനാഥന്‍ ഹെഗിര്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More