head3
head1

ഡ്രൈവിംഗ് ലൈസന്‍സുകളുടെ സാധുതാ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ തീരുമാനമായി 

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ പരിഗണിച്ച് നീട്ടിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ സാധുതാ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. കാലാവധി നീട്ടീയതു സംബന്ധിച്ച വിശദാംശങ്ങള്‍ ഗതാഗതമന്ത്രി ഹില്‍ഡെഗാര്‍ഡ് നോട്ടനാണ് പ്രഖ്യാപിച്ചത്. 2020ല്‍ മുമ്പ് കാലാവധി നീട്ടിയതിന്റെ പ്രയോജനം നേടിയവരുള്‍പ്പെടെയുള്ള ലൈസന്‍സ് ഹോള്‍ഡര്‍മാര്‍ക്ക് ഈ തീയതി കാലാവധി നീട്ടല്‍ ഗുണകരമാകും.

ലൈസന്‍സ് എക്സ്റ്റന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പുതിയ ലൈസന്‍സ് അയയ്ക്കില്ല. എന്‍ ഡി എല്‍ എസ് കൈകാര്യം ചെയ്യുന്ന റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ) പുതിയ കാലഹരണ തീയതി കാണിക്കുന്നതിന് ഡ്രൈവര്‍മാരുടെ റെക്കോര്‍ഡുകളില്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യും. വിപുലീകരണത്തിന് അര്‍ഹതയുള്ള ഓരോ ഉപഭോക്താവിനും അവരുടെ ലൈസന്‍സിന്റെ കാലഹരണ തീയതി നീട്ടുന്നതു സംബന്ധിച്ച് കത്ത് ലഭിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളുടെ പുതിയ കാലഹരണ തീയതിയെക്കുറിച്ച് ആര്‍എസ്എ ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡിനെയും ആന്‍ ഗാര്‍ഡ സിയോചനയെയും അറിയിച്ചിട്ടുണ്ട്.

https://www.ndls.ie/ ലുള്ള എക്സ്പയറി ഡേറ്റ് കാല്‍ക്കുലേറ്റര്‍  ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് അവരുടെ ലൈസന്‍സിന്റെ പുതിയ കാലഹരണ തീയതി പരിശോധിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സില്‍ അച്ചടിച്ച കാലഹരണ തീയതി കാല്‍ക്കുലേറ്ററില്‍ നല്‍കുന്നയാള്‍ക്ക് അത് പുതിയ കാലഹരണ തീയതി  കാണാനാവും. ഈ വിപുലീകരണം ലൈസന്‍സ് പുതുക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മാറ്റം വരുന്നത് ഇങ്ങനെ-

പുതുക്കിയിട്ടില്ലാത്ത, 2020 മാര്‍ച്ച് ഒന്നിനും 2020 മെയ് 31 നും ഇടയില്‍ കാലഹരണപ്പെട്ട ലൈസന്‍സ് ഉടമയ്ക്ക് 2021 ജൂലൈ ഒന്നു വരെ പുതിയ കാലാവധി ലഭിക്കും.

2020 ജൂണ്‍ 1 നും 2020 ഓഗസ്റ്റ് 31 നും ഇടയില്‍ കാലഹരണപ്പെട്ട ലൈസന്‍സ് ഉടമയ്ക്ക് അവരുടെ കാലഹരണ തീയതിയില്‍ പതിമൂന്ന് മാസം (മുന്‍ വിപുലീകരണം ഉള്‍പ്പെടെ) ലഭിക്കും. ഉദാഹരണത്തിന് 2020 ഓഗസ്റ്റ് 31 ന് കാലഹരണപ്പെട്ട ഒരു ലൈസന്‍സിന് 2021 സെപ്റ്റംബര്‍ 30വരെ തീയതി ഉണ്ടായിരിക്കും.

2020 സെപ്റ്റംബര്‍ 1 നും 2021 ജൂണ്‍ 30 നും ഇടയില്‍ കാലാവധി തീരുന്ന ലൈസന്‍സ് ഉടമയ്ക്ക് പുതുക്കുന്നതിന് അധികമായി പത്തുമാസം കൂടി ലഭിക്കും. ഉദാഹരണത്തിന്, 2021 ജൂണ്‍ 30 ന് കാലഹരണപ്പെടുന്ന ലൈസന്‍സിന് 2022 ഏപ്രില്‍ 30വരെ കാലാവധി നീട്ടിക്കിട്ടും.

ലൈസന്‍സ് പുതുക്കുന്നതിനായി എന്‍ ഡി എല്‍ എസ് കേന്ദ്രത്തില്‍ ഇതിനകം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തവര്‍ക്ക് അത് റദ്ദാക്കാവുന്നതാണ്.എന്‍ ഡി എല്‍ എസ് കേന്ദ്രങ്ങള്‍ അത്യാവശ്യ തൊഴിലാളികള്‍ക്ക് (essential workers) സേവനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ലൈസന്‍സ് പുതുക്കുന്നതിന് പോസ്റ്റുചെയ്ത അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാന്‍ എന്‍ഡിഎല്‍എസിന് കഴിയില്ല. റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്യുകയും ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയ കാലഹരണ തീയതി കാണിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കുകയുള്ളു. അപേക്ഷാ ഫോമിനൊപ്പം യഥാര്‍ത്ഥ  ഒറിജിനൽ  രേഖകള്‍ നല്‍കിയവര്‍ക്ക് അവ തിരികെ നല്‍കും. അര്‍ഹതപ്പെട്ടവര്‍ക്ക് റീഫണ്ടുകള്‍ നല്‍കും (70 വയസ്സിനു മുകളിലുള്ള ലൈസന്‍സ് പുതുക്കല്‍ സൗജന്യമാണ്).

ഓണ്‍ലൈനായും ലൈസന്‍സ് പുതുക്കാം

പുതിയ കാലഹരണ തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ലൈസന്‍സ് പുതുക്കാന്‍ കഴിയും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ടവര്‍ക്ക് അത് http://www.ndls.ie യിലൂടെ ഓണ്‍ലൈനായി ചെയ്യാനാകും.

ഓണ്‍ലൈനായി പുതുക്കുന്നതിന് പബ്ലിക്ക് സര്‍വീസ് കാര്‍ഡും (പി എസ് സി) വേരിഫൈചെയ്ത MyGovID  അക്കൗണ്ടും ഉണ്ടായിരിക്കണം.

ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, എന്‍ഡിഎല്‍എസ്  http://www.ndls.ie  റോഡ് സുരക്ഷാ അതോറിറ്റി (ആര്‍എസ്എ –http://www.rsa.ie സന്ദര്‍ശിക്കാവുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More