head3
head1

ഡി എം എ ടാലന്റ് ഹണ്ട് ഒക്ടോബര്‍ 21 ന് ദ്രോഗഡയില്‍

ദ്രോഗഡ•: ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ (DMA) TILEX എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ടാലന്റ് ഹണ്ട് 2023’ നടത്തും. ഒക്ടോബര്‍ 21 ശനിയാഴ്ച സെന്റ്. ഫെച്ചിന്‍സ് ജിഎഫ്സിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയാണ് ടാലന്റ് ഹണ്ട് മത്സരങ്ങള്‍ നടക്കുക. കളറിങ്, ഡ്രോയിങ്, ഇംഗ്ലീഷ് പ്രസംഗം, ക്വിസ് മത്സരങ്ങള്‍ എന്നിവയാണ് ടാലന്റ് ഹണ്ടിലെ മത്സര ഇനങ്ങള്‍.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ക്ലാസുകളില്‍ ഉള്ള വിദ്യാര്‍ത്ഥികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് കളറിങ്, ഡ്രോയിങ് മത്സരങ്ങള്‍ നടത്തുക. ക്വിസ് മത്സരത്തില്‍ രണ്ട് അംഗങ്ങള്‍ വീതമുള്ള ആറാം ക്ലാസ് മുതല്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രസംഗ മത്സരത്തില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകള്‍, ഒന്ന് മുതല്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
0873112546, 0870618028, 0858726902

മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

St. Fechin’s GFC
Pairc Naomh Feichín, Beaulieu, Termonfeckin, Co. Louth, Ireland
Post Code: A92 ET95

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

 

Comments are closed.