head1
head3

അയര്‍ലണ്ടിലേക്ക് കൂടുതല്‍ വാക്‌സിനെത്തുന്നു ,വിതരണം ഊര്‍ജ്ജിതമാക്കും ,ജൂലൈ 19 മുതല്‍ കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നടപ്പാക്കും

ഡബ്ലിന്‍ : ഇരുപത് വയസ് കഴിഞ്ഞവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കാരണം വിതരണ സ്ഥിരത ഉറപ്പാക്കുന്നതോടെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് ,ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ”ഡോ. കോള്‍ം ഹെന്റി പറഞ്ഞു.എംആര്‍എന്‍എ വാക്‌സിന്റെ ആദ്യ ഡോസുകള്‍ ആഗസ്ത് വരെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കുമെന്നും ആദ്യത്തെ വാക്‌സിന്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം അവര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നും ഡോ. ഹെന്റി പറഞ്ഞു.

ഇന്ന് മുതല്‍, 35 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ തുറക്കും, 39 വയസ് പ്രായമുള്ളവര്‍ക്ക് ഇന്ന് റജിസ്റ്റര്‍ ചെയ്യാം..

30 മുതല്‍ 39 വരെയുള്ളവര്‍ക്കെല്ലാം ജൂലൈ മാസത്തിനുള്ളില്‍ ആദ്യത്തെ ഡോസുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡോ. ഹെന്റി പറഞ്ഞു.
ഈ വിഭാഗത്തില്‍ പെടുന്ന 710,000 ആളുകള്‍ക്കുള്ള രണ്ടാമത്തെ ഡോസും ഒരു മാസത്തിനുശേഷം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 900,000 ഡോസുകള്‍ അയര്‍ലണ്ടിലേക്ക് എത്തിക്കുമെന്ന് കോവിഡ് -19 വാക്‌സിനേഷന്‍ സംബന്ധിച്ച ഹൈ ലെവല്‍ ടാസ്‌ക് ഫോഴ്സ് ചെയര്‍ അറിയിച്ചു.വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഡെലിവറികള്‍.

കോവിഡ് സര്‍ട്ടിഫിക്കേറ്റുകള്‍

അയര്‍ലണ്ടില്‍ ജൂലൈ 19 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനാവുമെന്നാണ് ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ജൂലൈ 1 മുതല്‍ മറ്റു നിരവധി രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിക്കുകയാണ്.ജൂലൈ 19 നോടെ അയര്‍ലണ്ടിനും ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചട്ടക്കൂടിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More