head1
head3

അയര്‍ലണ്ടിലെ വയോജനങ്ങളെ തേടി കോവിഡ് വീണ്ടുമെത്തുന്നു…?

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വയോജനങ്ങളെ വിടാതെ പിടികൂടുമോ കോവിഡ്? പ്രായമായവരില്‍ അനുപാതരഹിതമായി കോവിഡ് സ്വാധീനം ചെലുത്താനിടയുണ്ടെന്ന ആശങ്കയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ പങ്കുവെയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയ ഈ വേളയില്‍ പ്രായമായവരുടെ സുരക്ഷിതത്വം കൂടുതല്‍ ശ്രദ്ധനല്‍കേണ്ടതാണെന്ന നിരീക്ഷണമാണ് സിഎംഒ നല്‍കുന്നത്. സായാഹ്നങ്ങളിലെ ഒത്തുചേരലുകളുടെയും വിന്ററിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ ഈ നിര്‍ദ്ദേശത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അയര്‍ലണ്ടില്‍ ഇന്നലെ 1,224 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഈ വെളിപ്പെടുത്തലുണ്ടായത്. നിലവില്‍ 278 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 63 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

96 ശതമാനവും വാക്സിനെടുത്തു, എന്നിട്ടും…

55 വയസും അതില്‍ കൂടുതലുമുള്ള 96% പേരും പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നത്. എന്നിരുന്നാലും ഇവരെ സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് സിഎംഒ വെളിപ്പെടുത്തുന്നത്. പ്രായമായവരിലെ കോവിഡ് ബാധയ്ക്കൊരു ശമനം വരുത്താന്‍ ഇനിയുമായിട്ടില്ല. കൂടുതല്‍ ഇളവുകളൊക്കെ വരുന്നതോടെ അയര്‍ലണ്ടിലെ വൃദ്ധജനസമാന്യത്തെ തേടി കോവിഡ് വീണ്ടുമെത്തിയേക്കുമോയെന്നാണ് അറിയേണ്ടത്.

ഏറ്റവും മികച്ച കോവിഡ് പ്രതിരോധ മാര്‍ഗമായി വാക്സിനേഷന്‍ നിലനില്‍ക്കുമ്പോഴും, രോഗം പകരുന്നത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് സിഎംഒ പറഞ്ഞു. കോവിഡ് വാക്സിനെടുക്കാത്തവര്‍ സ്വയം സുരക്ഷ ഉറപ്പാക്കാനും മറ്റുള്ളവരേയും സംരക്ഷിക്കുന്നതിനുമായി എത്രയും വേഗം വാക്സിനെടുക്കണമെന്ന് ഡോ. ഹോളോഹന്‍ പറഞ്ഞു. രണ്ടാം ഡോസെടുക്കാത്തവരും ഏറെയാണ്, അവരും താമസംവിനാ വാക്സിനെടുക്കണമെന്ന് സിഎംഒ അഭ്യര്‍ഥിച്ചു.

കോവിഡ് നിയന്ത്രണ നടപടികള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന്‍ മൂലമാണെന്ന് ഉപ പ്രധാനമന്ത്രി ലിയോവരദ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More