head3
head1

അയര്‍ലണ്ടിലെ കുട്ടികളില്‍ കോവിഡ് പടരുമോയെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുട്ടികളില്‍ കോവിഡ് പടരുമോയെന്ന് ആശങ്ക ഉയരുന്നു. മാസ്‌കുകളും മതിയായ വെന്റിലേഷനുമില്ലാത്തത് പ്രൈമറി സ്‌കൂളുകളില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ സ്ഥിതി നിയന്ത്രണാതീതമാകില്ലെന്ന നിലപാടാണ് എച്ച്.എസ്.ഇ.യ്ക്കുള്ളത്.

കഴിഞ്ഞയാഴ്ച നടത്തിയ കോവിഡ് ടെസ്റ്റുകളില്‍ 45 ശതമാനവും 0-18 വയസ്സിനിടയിലുള്ളവരാണെന്നത് അംഗീകരിക്കുമ്പോഴും സ്‌കൂളുകളിലെ ട്രാന്‍സ്മിഷന്‍ നിരക്ക് കമ്മ്യൂണിറ്റിയേക്കാള്‍ കുറവാണെന്ന് എച്ച്.എസ്.ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് പറയുന്നു. ഒരു മില്യണ്‍ സ്‌കൂള്‍ കുട്ടികളില്‍ കോവിഡ് സമ്പര്‍ക്കത്തെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നത് 12,000 കുട്ടികള്‍ മാത്രമാണ്. ഇത് താരതമ്യേന ചെറിയ സംഖ്യയാണെന്നും റീഡ് ചൂണ്ടിക്കാട്ടുന്നു.

പ്രൈമറി വിദ്യാലയങ്ങളില്‍പ്പോലും രോഗവ്യാപനത്തിന് സാധ്യതയെന്ന്

അതേസമയം, അടുത്ത മാസത്തോടെ 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ വന്‍തോതില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് ഡോ. ക്ലോന നീ ചീലെയ്ഗ് പറയുന്നു. ഫെയ്സ് മാസ്‌കുകളില്ലാത്തതും വെന്റിലേഷനുമില്ലാത്തത് പ്രൈമറി സ്‌കൂളുകളില്‍ ഡെല്‍റ്റാ വൈറസ് പടരുന്നതിന് കാരണമായേക്കാമെന്ന് നീ ചീലെയ്ഗ് വിശദീകരിക്കുന്നു. കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിന് സത്യസന്ധമായ ചര്‍ച്ചയുണ്ടാകണം. ചെറിയൊരു ശതമാനം കുട്ടികളെ കോവിഡ് വളരെ ദോഷകരമായി ബാധിക്കാനിടയുണ്ട്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടില്ല. കുട്ടികളിലെ ലോംഗ് കോവിഡ് സാധ്യതകളും ആശങ്കയുണ്ടാക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആശങ്കകളില്‍ കാര്യമില്ലെന്ന് എച്ച്.എസ്.ഇ

എന്നാല്‍ ഇത് പ്രതീക്ഷിക്കുന്നില്ലെന്നാണ് എച്ച്.എസ്.ഇ യുടെ വിശദീകരണം. സ്‌കൂളുകളില്‍ കോവിഡ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ യുഎസില്‍ നിന്നുള്ള മോഡലിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം എപ്പിഡെമിയോളജിക്കല്‍ മോഡലിംഗ് അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രൊഫ. ഫിലിപ്പ് നോളന്‍ പറഞ്ഞു. ഇത് യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

സ്‌കൂളുകളിലെ വൈറസ് വ്യാപനത്തിന്റെ ശരാശരി തോത് ഒന്നില്‍ താഴെയാണ്. എന്നിരുന്നാലും ഡെല്‍റ്റാ വേരിയന്റിന്റെ ഉയര്‍ന്ന വ്യാപനശേഷി ഈ പരിധി ഉയര്‍ത്തിയേക്കാം. ഔട്ട്ബ്രേക്കുകള്‍ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്. എന്നിരുന്നാലും കാര്യങ്ങള്‍ കൈവിട്ടു പോകില്ലെന്നും ഇദ്ദേഹം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More