head3
head1

യൂറോപ്പ് ഇന്ത്യക്കാര്‍ക്കായി വാതില്‍ തുറക്കുമ്പോള്‍ …ഡെന്മാര്‍ക്കില്‍ ഒരുങ്ങുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കിലെ തൊഴില്‍ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് കൊടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി ഡെന്‍മാര്‍ക്കില്‍ വിദേശ ജീവനക്കാര്‍ക്ക് ലഭ്യമാവുന്ന തൊഴിലുകളുടെ ലിസ്റ്റ് ഡാനിഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

ഡെന്മാര്‍ക്കില്‍ തൊഴില്‍ നേടുന്നതിനുള്ള പരിശ്രമങ്ങളില്‍ ഏറെ പ്രതിസന്ധികളും ,വെല്ലുവിളികളും ഉണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികള്‍ പ്രവേശനം നേടിയത് ഇന്ത്യയില്‍ നിന്നുള്ളവരാണ്.പുതിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നേടി കുടിയേറാനുള്ള സാധ്യതയാണ് ഡെന്മാര്‍ക്കില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

ജനുവരി 1 മുതല്‍ രണ്ട് പ്രത്യേക വിഭാഗങ്ങളില്‍ പെടുത്തിയാവും ഡെന്മാര്‍ക്കില്‍ വിദേശ തൊഴിലാളികള്‍ക്ക് പ്രവേശം അനുവദിച്ചിട്ടുള്ളത്. വിദേശ തൊഴിലാളികള്‍ക്കായി തയാറാക്കിയിരിക്കുന്ന നിലവില്‍ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ,പൂര്‍ണ്ണമായ തോതില്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് ഏതാനം മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ജൂണോടെ പൂര്‍ണ്ണമായ തോതില്‍ വിദേശ തൊഴിലാളികളെ ഡെന്മാര്‍ക്കിലേയ്ക്ക് പുതിയ നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രവേശിപ്പിക്കാനാകുമെന്ന ഉത്തമ പ്രതീക്ഷയിലാണ് ഡാനീഷ് സര്‍ക്കാര്‍.

ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ക്കും, വിദഗ്ധ തൊഴിലാളികള്‍ ആവശ്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി രണ്ട് വിധത്തിലുള്ള തൊഴില്‍ പട്ടികയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

‘ഡാനിഷ് ഏജന്‍സി ഫോര്‍ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് റിക്രൂട്ട്‌മെന്റില്‍ (STAR) നിന്ന് ലഭിച്ച ലേബര്‍ മാര്‍ക്കറ്റ് ബാലന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു പട്ടികയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ സാധ്യതകളുടെ രണ്ട് പട്ടികകള്‍ പുറത്ത് വിട്ടത്.

ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കുള്ള പോസിറ്റീവ് ലിസ്റ്റില്‍ 40 തൊഴിലുകളും, നൈപുണ്യമുള്ള ജോലികള്‍ക്കുള്ള പോസിറ്റീവ് ലിസ്റ്റില്‍ 36 തൊഴില്‍ വിഭാഗങ്ങളുമാണ് ഉള്ളത്. ഈ വര്‍ഷം ജൂണ്‍ 30 ന് മുമ്പ് നിയമം മൂലം പ്രാബല്യത്തില്‍ വരുത്തും.

.ഉന്നത വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് ഡെന്മാര്‍ക്കില്‍ ഇനി 40 ഇനങ്ങളിലുള്ള ജോലികളില്‍ പ്രവേശിക്കാം. ഈ ലിസ്റ്റിലുള്ള ജോലിക്കായി ഡെന്‍മാര്‍ക്കിലേക്ക് മാറാന്‍ യോഗ്യത നേടുന്നതിന്, വ്യക്തിക്ക് യോഗ്യതയുള്ള വിദ്യാഭ്യാസ പശ്ചാത്തലം ഉണ്ടായിരിക്കണം. ഒരു ഡാനിഷ് വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ആ തൊഴിലില്‍ ഒരു ജോലി ഓഫര്‍ ഉണ്ടായിരിക്കണം.

ഈ ലിസ്റ്റിന് കീഴിലേയ്ക്ക് വിദേശ തൊഴിലാളികള്‍ക്ക് പുതിയതായി ഉള്‍പ്പെടുത്തിയ തൊഴില്‍ മേഖലകള്‍ ഇനിപ്പറയുന്നവയാണ്:

ഉത്പാദന സേവനമേഖലകളിലെ മാനേജര്‍മാര്‍

Head of Product with at least three years education at bachelor level
Natural Science and engineering
Chemist with a Master’s degree
biologists with a Master’s degree
Mechanical Engineer with a professional Bachelor’s degree or Master’s degree
Civil Engineer with a professional Bachelor’s degree or Master’s degree
Environmental Engineer with a professional Bachelor’s degree or Master’s degree
Electronics Engineer with a professional Bachelor’s degree or Master’s degree
Town Planner with a Master’s degree
ആരോഗ്യമേഖല
Medical Doctor with a Master’s degree + Danish authorization
Hospital Doctor with a Master’s degree + Danish authorization
Nurse with a professional Bachelor’s degree + Danish authorization
veterinarian with a Master’s degree + Danish authorization
Dentist with a Master’s degree + Danish authorization
Physiotherapist with a professional Bachelor’s degree + Danish authorization
Occupational therapist with a professional Bachelor’s degree + Danish authorization*

അധ്യാപന വിദ്യാഭ്യാസ മേഖല

Social Sciences with a Master’s degree
Assistant Professor at a University College with a Master’s degree
Subject Teacher at a Vocational Upper Secondary Education with a professional Bachelor’s degree + Danish official recognition*
Upper Secondary School Teacher, Natural Sciences and Sports with a Master’s degree + Danish official recognition
Independent School Teacher with a professional Bachelor’s degree
Primary School Teacher with a professional Bachelor’s degree + Danish official recognition*
Child Care Worker/Support Worker with a professional Bachelor’s degree
Social Education Worker with a professional Bachelor’s degree
Special Education Teacher with a professional Bachelor’s degree + Danish official recognition*
ധനകാര്യ ഭരണം, സെയില്‍സ്

Auditor with a Master’s degree
Accounting Controller with at least three years education at bachelor level
Financial Analyst with at least three years education at bachelor level
ഇന്‍ഫോര്‍മേഷന്‍ കമ്യുണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി

IT Architect with at least three years IT education at bachelor level
IT Engineer with at least three years IT education at bachelor level
IT Project Leader with at least three years education at university or business school level
IT Consultant with at least three years IT education at bachelor level
Programmer and System Developer with at least three years IT education at bachelor level
System Administrator with at least three years IT education at bachelor level
നിയമമേഖല, സാംസ്‌കാരികമേഖല

Legal Officer with a Master’s degree
Psychologist with a Master’s degree + Danish official recognition
Social Worker with a Professional Bachelor’s degree
Priest with a Master’s degree
Organist, cantor with at least three years education at bachelor level
സയന്‍സ് ,ടെക്‌നീഷ്യന്‍, എന്‍ജിനിയറിംഗ് ,ഷിപ്പിംഗ് ,വ്യോമയാനം

Architectural Technology and Construction Manager with a professional Bachelor’s degree
ഡെന്റല്‍

Dental Hygienist with a professional Bachelor’s degree + Danish authorisation

ഇത് കൂടാതെയാണ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുള്ള പ്രത്യേക ലിസ്റ്റില്‍ 36 ഇനത്തിലുള്ള പ്രൊഫഷണലുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികളെയാണ് ഇത്തരത്തില്‍ ഡെന്മാര്‍ക്ക് തിരയുന്നത്. നൈപുണ്യമുള്ള ജോലിക്കുള്ള പോസിറ്റീവ് ലിസ്റ്റില്‍ 36 പ്രൊഫഷനുകള്‍ അടങ്ങിയിരിക്കുന്നു

ഈ ലിസ്റ്റിന് കീഴിലുള്ള പ്രൊഫഷനുകള്‍ ഇനിപ്പറയുന്നവയാണ്:

Science and engineering associate professionals

Laboratory Assistant
Geotechnician
Plumber
Machine Constructor
Foreman
Business and administration associate professionals

Import and Export Employee
Sales and Account Manager
Sales Consultant
Shipping Agent
Property Manager
Logistic Employee, sales and purchasing
Legal Secretary
Medical Secretary
Legal, social, cultural and related associate professionals

Parish Clerk
Head Chef
General and secretary clerks
Lead Office Clerk
Office Assistant
Numerical and material recording clerks

Bookkeeper
Bookkeeping and Accounting Clerk
Payroll Bookkeeper
Personal care workers

Social and Health Care Assistant with a Danish authorisation
Market-oriented skilled agricultural and nursery workers
Landscape Gardener
Building and related trades workers (excluding electricians)

Bricklayer
Carpenter
Building Painter and Decorator
Metal, machinery and related trades workers

Welder
Blacksmith
Sheet Metal Worker
Industrial Technician
CNC-operator
Mechanic, passenger cars and vans
Crane Mechanic, agriculture and industrial machines
Agricultural Machinery Mechanic
Other:

Personal services workers: Chef
Electrical and electronic trades workers: Electrician
Food processing, woodworking, garment and other craft and related trades workers: Cabinetmaker

നഴ്സുമാരുടെയും തൊഴിലാളികളുടെയും ക്ഷാമം പരിഹരിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ വന്‍ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ് ഡെന്മാര്‍ക്ക്. ആദ്യ ഘട്ടത്തില്‍ 1000 നഴ്സുമാരെയാണ് നിയമിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മേഖലയടക്കം സമസ്ത തൊഴിൽ മേഖലകളിലും റിക്രൂട്ട്മെന്റുണ്ടാകും.രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം സാമ്പത്തിക തിരിച്ചുവരവിന് വന്‍ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

RELATED NEWS : ഡെന്മാര്‍ക്കില്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം ,ജോലിയില്‍ പ്രവേശിക്കാന്‍ ഡാനിഷ് ഭാഷ പഠിക്കേണ്ടതില്ല !  https://irishmalayali.ie/updates-for-nurses-to-denmark/

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക    https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<<

Comments are closed.

error: Content is protected !!