head1
head3

ഡെല്‍റ്റ വേരിയന്റ് അയര്‍ലണ്ടിന്റെ റീഓപ്പണിംഗിന് വന്‍ അപകടമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡബ്ലിന്‍ : ഡെല്‍റ്റ വേരിയന്റ് അയര്‍ലണ്ടിന്റെ റീഓപ്പണിംഗിന് വലിയ അപകടമുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.ഡെല്‍റ്റയ്ക്കെതിരെ കരുതിയിരുന്നില്ലെങ്കില്‍ യുകെയിലേതിനേക്കാള്‍ മോശമായ സ്ഥിതിയാകും ഇവിടയുണ്ടാവുകയെന്നാണ് ഇവരുടെ ഉപദേശം.

കോവിഡിന്റെ ഡെല്‍റ്റ വേരിയന്റിന്റെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപകടമാണെന്ന് കോര്‍ക്ക് ആസ്ഥാനമായുള്ള പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ ഇത്തരത്തില്‍പ്പെട്ട 218 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.119 എണ്ണം ഡബ്ലിനിലും 67 എണ്ണം കോര്‍ക്കിലുമാണ്. കെറിയില്‍ നാല്, ലിമെറിക്കില്‍ അഞ്ച്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓരോ കേസുകളും ജിസെയ്ഡ് മാപ്പില്‍ കാണിക്കുന്നത്.നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയാണ് ഈ കേസുകളില്‍ ഭൂരിഭാഗവും കണ്ടെത്തിയത്. ഡെല്‍റ്റ വേരിയന്റുള്‍പ്പെട്ട 126 ഉം 89 കപ്പ വേരിയന്റ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വൈറോളജിസ്റ്റ് സിലിയന്‍ ഡി ഗാസ്‌കുന്‍ പറഞ്ഞു.

ഡെല്‍റ്റ വേരിയന്റ് കേസുകള്‍ നമുക്ക് വലിയ ഭീഷണിയാണെന്ന് കോര്‍ക്കിലെ യൂണിവേഴ്സിറ്റി കോളേജ് അപ്ലൈഡ് പാത്തോജന്‍ ഇക്കോളജിയിലെ എക്സ്എ റിസര്‍ച്ച് ചെയര്‍ പ്രൊഫ. ജെറി കില്ലെന്‍ പറഞ്ഞു.

വാരാന്ത്യത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഡൗണ്‍ കൗണ്ടിയില്‍ ഡെല്‍റ്റ വേരിയന്റിന് സാധ്യതയുള്ള കേസുകള്‍ തിരിച്ചറിഞ്ഞു. മെല്‍ബണില്‍ വര്‍ധിച്ചുവരുന്ന രോഗബാധയാണ് ശരിയ്ക്കും ഉല്‍ക്കണ്ഠപ്പെടുത്തുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ബ്രസീലില്‍ ആദ്യം തിരിച്ചറിഞ്ഞ ഗാമ (പി1)വേരിയന്റിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ചതിന് സമാനമായ കര്‍ശന നടപടികള്‍ അയര്‍ലണ്ട് കൈക്കൊണ്ടാല്‍ ഭീഷണി മറികടക്കാമെന്ന് പ്രൊഫ. കില്ലീന്‍ പറഞ്ഞു.നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്നുള്‍പ്പടെ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More