head1
head3

അയര്‍ലണ്ടില്‍ പട്ടാളത്തില്‍ ചേരാന്‍ ആളെ കിട്ടുന്നില്ല… പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പട്ടാളത്തില്‍ ചേരാന്‍ ആളെ കിട്ടുന്നില്ല. ആകര്‍ഷകമല്ലാത്ത സേവന വേതന വ്യവസ്ഥകളും മറ്റുമാണ് യുവാക്കളെ സേനയില്‍ നിന്നും അകറ്റുന്നതെന്നാണ് വിലയിരുത്തുന്നത്.പ്രതിരോധ സേനയുടെ റിക്രൂട്ട്‌മെന്റും റിടെന്‍ഷനും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാരും അംഗീകരിച്ചിട്ടുണ്ട്.സായുധ സേനയ്ക്കുള്ളിലെ ഇത്തരം വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ കമ്മീഷനെയും നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

2020 ഡിസംബറിലാണ് പ്രതിരോധ സേനയെ സംബന്ധിച്ച ഒരു കമ്മീഷന്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ പ്രോഗ്രാമിലുള്‍പ്പെട്ട സംഗതിയാണിത്. ഈ വര്‍ഷം അവസാനത്തോടെ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

നീതിന്യായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും മുന്‍ സെക്രട്ടറി ജനറല്‍ ഐഡന്‍ ഒ ഡ്രിസ്‌കോള്‍ ആണ്.പ്രതിരോധ സേനാ കമ്മീഷന്റെ അദ്ധ്യക്ഷന്‍.വിരമിച്ച ഐറിഷ് പ്രതിരോധ സേനാംഗങ്ങള്‍, അക്കാദമിക് വിദഗ്ധര്‍, അന്താരാഷ്ട്ര വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 14 അംഗങ്ങളാണ് കമ്മീഷനിലുള്ളത്.കമ്മീഷന്‍ 2021 അവസാനത്തോടെ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രശ്നങ്ങള്‍ സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി കോവനെ

അംഗങ്ങളെ നിയമിക്കുന്നതിലും സേനയില്‍ നിലനിര്‍ത്തുന്നതിലും അയര്‍ലണ്ട് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുകയെന്ന് വിദേശകാര്യ, പ്രതിരോധ മന്ത്രി സൈമണ്‍ കോനെ സ്ഥിരീകരിച്ചു.സേന നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഈ വെല്ലുവിളികളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.മുന്‍ കമ്മീഷനുകളേക്കാള്‍ വളരെ വിശാലമായ പരിധി ഈ കമ്മീഷനുണ്ടെന്ന് കോനെ പറഞ്ഞു.ശമ്പള ഘടന മാത്രമല്ല ഇത് പരിഗണിക്കുന്നത്.

പ്രതിരോധ സേനയ്ക്കായി പ്രത്യേക ശമ്പള ബോഡി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇവരുടെ ശമ്പള ചര്‍ച്ചകള്‍ പൊതുമേഖലാ ശമ്പള കരാറില്‍ നിന്ന് വേര്‍തിരിക്കും.സേനാംഗങ്ങള്‍ സംതൃപ്തരായിരിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അതിന്റെ ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, സായുധസേനയും പ്രതിരോധ വകുപ്പും തമ്മിലുള്ള ബന്ധത്തെ നീതി വകുപ്പും ആന്‍ ഗാര്‍ഡ സിയോച്നയും തമ്മിലുള്ള ബന്ധത്തിന് സമാനമായി നോക്കിക്കാണാതിരിക്കുകയാണ് കമ്മീഷന്‍ ചെയ്യേണ്ടതെന്ന് സ്വതന്ത്ര ടിഡി ഡെനിസ് നൗടന്‍ പറഞ്ഞു.എന്നാല്‍ ഈ കമ്മീഷന്‍ ഇങ്ങനെ പ്രത്യേകമായി ഈ വിഷയം കാണുന്നുണ്ടോയെന്ന് സംശയമാണ്- ടിഡി പറഞ്ഞു.ശമ്പള പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍പ്രതിരോധ സേനയിലെ അംഗങ്ങളുടെ എണ്ണം കുറയുന്ന ഒരു സിസ്റ്റത്തില്‍ അടിസ്ഥാനപരമായി എന്തോ തെറ്റുണ്ടെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കുള്ള ശമ്പള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് നിര്‍ണായകമാകുമെന്ന് സിന്‍ ഫെയ്ന്‍ ടിഡി ലൂയിസ് ഓ റെയ്‌ലി പറഞ്ഞു.പ്രതിരോധ സേനയിലെത്തുന്നവര്‍ക്ക് മാന്യമായി ജീവിതം നയിക്കുന്നതിനുള്ള പ്രതിഫലം ലഭിക്കണം. ഇല്ലെങ്കില്‍, നിയമനവും നിലനിര്‍ത്തലും എക്കാലവും പ്രശ്നമായി തുടരുമെന്നും ടി ഡി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More