head3
head1

അയര്‍ലണ്ടിലെ നഴ്സിംഗ്  രജിസ്ട്രേഷന്‍  ഡിസിഷന്‍ ലെറ്ററിനായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത..തീരുമാനം ഉടനെത്തിയേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സിംഗ്  രജിസ്ട്രേഷന്‍ അതോറിറ്റിയായ എന്‍ എം ബി ഐയിലേക്ക് അപേക്ഷയയച്ച് ഡിസിഷന്‍ ലെറ്ററിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.

ഇപ്പോള്‍ നഴ്സിംഗ്  രജിസ്‌ട്രേഷന്  അപേക്ഷിച്ചിരിക്കുന്ന പരമാവധി പേര്‍ക്കും അവരുടെ അപേക്ഷയില്‍ തീര്‍പ്പ് കല്പിച്ചുകൊണ്ടുള്ള  ഡിസിഷന്‍ ലെറ്റര്‍ ഏപ്രില്‍ അവസാനത്തോടെയെങ്കിലും ഇഷ്യു ചെയ്യാനാവുമെന്ന പ്രതീക്ഷയില്‍  എന്‍ എം ബി ഐ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ആഴ്ച  മുതല്‍ തന്നെ നിരവധി പേര്‍ക്ക് ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച ക്രമത്തില്‍ പരിശോധനയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അപേക്ഷിച്ചിരുന്ന ആയിരകണക്കിന്  രജിസ്ട്രേഷന്‍ അപേക്ഷകളാണ് കോവിഡ് പ്രതിസന്ധിയും,ജീവനക്കാരുടെ കുറവും കാരണം  പ്രൊസസ് ചെയ്യാനാവാതെയും  മേല്‍ നടപടികള്‍ ചെയ്യാനാവാതെയും  എന്‍ എം ബി ഐ   മാറ്റിവെച്ചിരുന്നത്.

മൂവായിരത്തോളം മലയാളി നഴ്‌സുമാരെങ്കിലും അയര്‍ലണ്ടിലെ നഴ്സിംഗ്  രജിസ്‌ട്രേഷനായി അപേക്ഷിച്ചു കാത്തിരുപ്പുണ്ടെന്നാണ് ലഭ്യമായ വിവരം.അയര്‍ലണ്ടില്‍ ഇതിനകം പഠനത്തിനായി  എത്തിയവരും,ഇന്ത്യയില്‍ നഴ്സിംഗ് കോഴ്‌സ് കഴിഞ്ഞു വിദേശ ജോലിയ്ക്കു ശ്രമിക്കുന്നവരുമായവര്‍ ഉള്‍പ്പെട്ട വിവിധ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ മാത്രം രണ്ടായിരത്തോളം പേരാണ് അംഗങ്ങളായി ഉള്ളതത്രെ..

മുമ്പ് ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടും  കോവിഡ്  പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ അപേക്ഷകര്‍ക്കും അയര്‍ലണ്ടിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ ഡിസിഷന്‍ ലെറ്ററുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല..അങ്ങനെയുള്ളവരുടെ ഡിസിഷന്‍ ലെറ്ററുകളുടെ സാധുത കഴിഞ്ഞ മാസം അനിശ്ചിതമായി  നീട്ടി നല്‍കിയിരുന്നു..എന്നിരുന്നാലും എക്സ്റ്റന്‍ഷന്‍ കാലയളവ് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാനുള്ള അവകാശം എന്‍ എം ബി ഐയ്ക്കുണ്ടാകുമെന്ന് എന്‍ എം ബി ഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ അംഗീകൃത  റിക്രൂട്ട്‌മെന്റ്  ഏജന്റുമാര്‍ അടുത്ത മാസങ്ങളോടെ തന്നെ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്കായി നടത്തിയേക്കും.നഴ്സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്കായി വിവിധ ഏജന്‍സികളുമായി എച്ച് എസ് ഇ കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട് എന്നാണ്  ലഭ്യമായ വിവരം.

ഐറിഷ് മലയാളി ന്യൂസ് 
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More