കാവന്‍ : കാവനില്‍ വെള്ളിയാഴ്ച്ച നിര്യാതനായ ചങ്ങനാശ്ശേരി സ്വദേശിയും, കാവന്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനുമായിരുന്ന സാജന്‍ പടനിലത്തിന് ( ദേവസ്യ ചെറിയാന്‍ , ക്രോസ്റീഗ്, ബാലിഹൈസ് ) ആദരമര്‍പ്പിക്കാന്‍ ഇന്ന് ജനുവരി 5-ന് ഞായറാഴ്ച അയര്‍ലണ്ടിലെ മലയാളി സമൂഹം ഒത്തുചേരും. കോര്‍ക്കിലെയും, കാവനിലെയും കമ്യുണിറ്റികള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും, നേതൃത്വം നല്കുകയും ചെയ്ത സാജന്റെ അകാലത്തിലുള്ള നിര്യാണവാര്‍ത്ത അയര്‍ലണ്ടിലെ മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.
ഇന്ന് ഞായറാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ, ഡബ്ലിന്‍ റോഡിലെ കാവനിലെ ലേക്ക്ലാന്‍ഡ്സ് ഫ്യൂണറല്‍ ഹോമില്‍ (H12 RF78) പരേതന്റെ ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
മൃതസംസ്‌കാരശുശ്രൂഷകള്‍ ജനുവരി 6 തിങ്കളാഴ്ച രാവിലെ 11:30 ന് കാവന്‍ കത്തീഡ്രല്‍ ഓഫ് എസ് പാട്രിക് ആന്‍ഡ് ഫെലിമില്‍ ആരംഭിക്കും.തുടര്‍ന്ന് സംസ്‌കാരം കല്ലീസ് സെമിത്തേരിയില്‍ നടത്തപ്പെടും.
സ്മിത രാജുവാണ് സാജന്റെ ഭാര്യ.സിറോൺ ഏകമകനാണ്.
ചെത്തിപ്പുഴ പടനിലം ചെറിയന്റെയും ,പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ് സാജന്‍. സഹോദരങ്ങള്‍ :സൈജു (യൂ കെ) സനുമോള്‍ (ഓസ്ട്രേലിയ )
കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍ ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിംഗ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ,എന്നീ നിലയിലും സാജന്‍ പ്രവര്‍ത്തിച്ചിരുന്നു.
സാജന്റെ സംസ്‌കാര ചടങ്ങുകള്‍ ഇടവക വെബ്സൈറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും
http://www.cavantownparish.com/webcam
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.