head3
head1

ഡിസിസിയെ ഫോണിലാക്കേണ്ടേ..? അതിന് രണ്ട് മാര്‍ഗ്ഗങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. രാജ്യത്തെ 40 വയസ്സിനു മുകളിലുള്ള ഭൂരിഭാഗം ആളുകള്‍ക്കും ഡിജിറ്റല്‍ കോവിഡ് സെര്‍ട്ട് ലഭിച്ചുകഴിഞ്ഞു.ഇവയെങ്ങനെ ഫോണിലാക്കാനാകുമെന്ന സംശയം പലര്‍ക്കുമുണ്ട്. ഇമെയിലില്‍ പ്രിന്റെടുത്തുപയോഗിക്കാവുന്ന പിഡിഎഫ് ഫോര്‍മാറ്റിലും തപാലില്‍ പേപ്പറിലുമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. യാത്രയിലും മറ്റും പേപ്പര്‍ രൂപത്തില്‍ ഡിസിസി കൊണ്ടുനടക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.അതിനാല്‍ ഡിസിസിയെ നമ്മുടെ ഫോണിലാക്കുന്നതാണ് സൗകര്യ പ്രദം. ഇതിനായി രണ്ട് മാര്‍ഗ്ഗങ്ങളാണ് നിലവിലുള്ളത്.

കോവിഡ് ട്രാക്കര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്…

കോവിഡ് ട്രാക്കര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിസിസി സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടുത്താനാകും. ഇതിനാവശ്യമായ മാറ്റങ്ങള്‍ ആപ്ലിക്കേഷനില്‍ വരുത്തിയിട്ടുണ്ട്. ‘രജിസ്റ്റര്‍ ഇ.യു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്’ എന്ന പുതിയ ബട്ടനാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്.

ഇതില്‍ അമര്‍ത്തുമ്പോള്‍, സര്‍ട്ടിഫിക്കറ്റിലെ ‘ക്യുആര്‍ കോഡിന്റെ’ (ചതുര ബാര്‍കോഡ്) ഫോട്ടോയെടുക്കാനാകും. തുടര്‍ന്ന് കാര്‍ഡുടമയുടെ പേര്, ജനനത്തീയതി, വാക്സിനേഷന്‍ നില എന്നിവയും സര്‍ട്ടിഫിക്കറ്റ് ഐഡിയും മറ്റ് സാങ്കേതിക വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കും. ഇതെല്ലാം പൂര്‍ണ്ണമായി ഒരു ഫോണില്‍ ചെയ്യാന്‍ കഴിയണമെന്നില്ല. അങ്ങനെ വന്നാല്‍ മറ്റൊരു ഉപകരണത്തില്‍ കണക്റ്റുചെയ്ത് സര്‍ട്ടിഫിക്കറ്റ് പ്രിന്റുചെയ്യുകയോ ഇമെയിലില്‍ നിന്ന് ഫോട്ടോ എടുക്കുകയോ ചെയ്യേണ്ടിവരും.

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലൂടെ

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലൂടെയോ ഓണ്‍ലൈന്‍ സേവനത്തിലൂടെയോ ഡിസിസി ഫോണില്‍ സെറ്റ് ചെയ്യാം.മറ്റ് പാസുകളും പേയ്‌മെന്റ് കാര്‍ഡുകളുമൊക്കെ സൂക്ഷിക്കുന്ന ഫോണിന്റെ വാലറ്റിലേക്ക് ഡിസിസി വിശദാംശങ്ങളും സൈഡ്‌ലോഡ് ചെയ്യാന്‍ കഴിയും.

ആന്‍ഡ്രോയിഡ് ഫോണുകളില്‍, കോവിഡ് ട്രാക്കര്‍ അപ്ലിക്കേഷന്‍ പ്രോസസ്സ് പോലെ തന്നെ ഗ്രീന്‍പാസ് എന്ന സൗജന്യ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യാനാകും. ഇതിലൂടെ ക്യു ആര്‍ കോഡിന്റെ ഫോട്ടോ എടുക്കാം. ഫോണിന്റെ വാലറ്റില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുകയുമാകാം.

ഐഫോണുകളില്‍ അതിന്റെ സഫാരി ബ്രൗസറിലെ Covid19passbook.netlify.app എന്ന സൗജന്യ വെബ് അപ്ലിക്കേഷനിലേക്ക് പോകണം. സ്മാര്‍ട്ട് ഫോണിലേത് പോലെ തന്നെ QR കോഡ് ഇംപോര്‍ട്ട് ചെയ്ത് ഫോട്ടോയെടുക്കാന്‍ കഴിയും. ഫോണിലെ ഇമെയിലില്‍ നിന്ന് ക്യു ആര്‍ കോഡിന്റെ സ്‌ക്രീന്‍ഷോട്ടും എടുക്കാനാകും.

പരിശോധനകളുണ്ടാകും....
രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിനുള്ള ഒരു ഉപകരണമായാണ് ഡിജിറ്റല്‍ കോവിഡ് സെര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .എയര്‍പോര്‍ട്ടില്‍, ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പാസ്‌പോര്‍ട്ട് പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടും. ക്യുആര്‍ കോഡ് സ്‌കാനിംഗും അവിടെയുണ്ടാകും.അതേസമയം,

റെസ്റ്റോറന്റില്‍ പ്രവേശിക്കുന്നത് താരതമ്യേന ലളിതമാണ്. അതിന്റെ ഉടമയെ ഡിജിറ്റല്‍ കോവിഡ് സെര്‍ട്ട് കാണിച്ചാല്‍ മതിയാകും.എന്നാല്‍ കോപ്പിയെടുത്തും വ്യാജമായുണ്ടാക്കിയുമൊക്കെ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശനമായ പരിശോധനയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More