ഡബ്ലിന്‍: ഡാര്‍ട്ട് സര്‍വീസുകളുടെ നവീകരണം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍.ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തിന്റെ കോസ്റ്റല്‍ മേഖലകളില്‍ മാത്രം സര്‍വീസ് നടത്തുന്ന ഡാര്‍ട്ട് ,രാജ്യ വ്യാപകമായ തോതിലേയ്ക്ക് സര്‍വീസുകള്‍ ഉയര്‍ത്താനായുള്ള പദ്ധതികളാണ് രൂപപ്പെടുന്നത്.
കോര്‍ക്ക്, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വേ എന്നി നഗരങ്ങളിലേയ്ക്ക് ഡാര്‍ട്ട് സര്‍വീസ് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
DART സേവനത്തിന്റെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.ഇതോടനുബന്ധിച്ചു വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മൈന്യൂത്ത്, ഡ്രോഗഡ, ഹാസല്‍ഹാച്ച്/സെല്‍ബ്രിഡ്ജ് എന്നിവിടങ്ങളിലേക്കുള്ള ലൈനുകളുടെ വൈദ്യുതീകരണം, പുതിയ ഡാര്‍ട്ട് ട്രെയിനുകള്‍ വാങ്ങല്‍, നിലവിലെ സൗത്ത് ഡാര്‍ട്ട് ലൈനിനെ ബ്രെയില്‍ നിന്നും ഗ്രേസ്റ്റോണിലേക്ക് അപ്ഗ്രേഡ് ചെയ്യല്‍ എന്നിങ്ങനെ അഞ്ച് പ്രധാന ഘടകങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.