head1
head3

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നേടുന്നവര്‍ ഇന്ത്യക്കാര്‍…!

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ ഇന്ത്യക്കാരാണെന്ന് സി എസ് ഒ. റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിവാര വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.ആഴ്ചയില്‍ ശരാശരി 883.74 യൂറോയാണ് രാജ്യത്തെ ഇന്ത്യക്കാര്‍ നേടിയത്. ബ്രിട്ടീഷുകാരെയും (745.71 യൂറോ), ഐറിഷ് ഉദ്യോഗസ്ഥരെയും (728.03 യൂറോ)പിന്തള്ളിയാണ് ഈ മുന്നേറ്റം.

ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരാണെന്നും Central Statistics Office റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.പുരുഷന്മാര്‍ ആഴ്ചയില്‍ 850 യൂറോ വാങ്ങുമ്പോള്‍ ഇന്ത്യന്‍ വനിതാജീവനക്കാര്‍ 908 യൂറോയാണ് കൈപ്പറ്റുന്നത്.ശമ്പളത്തില്‍ സ്ത്രീ പുരുഷ അന്തരം ഏറ്റവും കൂടുതലുള്ളത് ബ്രിട്ടീഷ് പൗരന്മാര്‍ക്കിടയിലാണ്.

ഇന്ത്യക്കാര്‍ അയര്‍ലണ്ടില്‍

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 2022ന് ശേഷം 0.5 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. രാജ്യത്താകെ ജോലി ചെയ്യുന്നവരില്‍ 2.6% ഇന്ത്യക്കാരാണ്.ഐറിഷ് പൗരത്വം സ്വീകരിച്ച ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണിത്.

ഇന്ത്യക്കാരില്‍ പകുതി(47.8%)യോളം പേരും ആരോഗ്യ രംഗത്താണ് ജോലി ചെയ്യുന്നത്. സോഷ്യല്‍ വര്‍ക്കില്‍ (31.4%), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (16.4%) എന്നിങ്ങനെയും ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു.

നാട്ടില്‍ ജോലി ചെയ്യുന്ന അയര്‍ലണ്ടുകാര്‍ കുറയുന്നു

സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്ന അയര്‍ലണ്ടുകാരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം 73.8% ആയിരുന്ന ഈ തോതില്‍ 2022നെക്കാള്‍ 1.7% കുറവുണ്ടായി..ഇവരില്‍ മൂന്നിലൊന്നു പേരും (31%)ഹോള്‍ സെയില്‍ മേഖലയിലാണ്. റീടെയില്‍ മേഖലയില്‍ 16%, ആരോഗ്യരംഗത്തും സോഷ്യല്‍ വര്‍ക്കിലും 15% എന്നിങ്ങനെയും ജോലി ചെയ്യുന്നു.

അയര്‍ലണ്ടുകാരുടെ പ്രതിവാര വരുമാനത്തില്‍ 2022നെ അപേക്ഷിച്ച് 4.2% വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.അയര്‍ലണ്ടുകാരുടെ വരുമാനം 2022ല്‍ 671 യൂറോയായിരുന്നത് കഴിഞ്ഞ വര്‍ഷം 699 യൂറോയായി കൂടി.

ഏറ്റവും ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ശമ്പളവും

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ളത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.1357 യൂറോയാണ് ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ ലഭിക്കുന്ന ശമ്പളം.ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 977.യൂറോയാണ് ആഴ്ചയില്‍ ലഭിക്കുന്നത്.ഏറ്റവും കുറഞ്ഞ വേതന(364യൂറോ)മുള്ളത് ഫുഡ് ആന്റ് അക്കൊമൊഡേഷന്‍ രംഗത്താണ്.

കഴിഞ്ഞ വര്‍ഷം ഡബ്ലിനിലെ ശരാശരി പ്രതിവാര വരുമാനം 794 യൂറോയാണെന്നും ഡോണഗേലിലാണ് ഏറ്റവും കുറവ് വേതനമെന്നും (567 യൂറോ) സി എസ് ഒ പറയുന്നു.

ഏറ്റവും വരുമാനമുണ്ടാക്കുന്ന പ്രായം

40-49 വയസ്സ് പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് 40-40 വയസ്സുകാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ആഴ്ചയില്‍ 855 യൂറോയാണ് ഇവരുടെ വേതനം.2022ലേ(819.75 യൂറോ)തിനേക്കാള്‍ 4.3% വര്‍ദ്ധനവാണിത്.

രാജ്യത്തെ അഞ്ചിലൊന്നിലേറെ (21.7%)പേര്‍ക്കും ആഴ്ചയില്‍ 400 യൂറോയില്‍ താഴെയാണ് വേതനമെന്ന് റിപ്പോര്‍ട്ട് പറയുന്നു.36ശതമാനം ജോലിക്കാര്‍ക്ക് 400നും 800യൂറോയ്ക്കുമിടയില്‍ ശമ്പളമുണ്ട്.രാജ്യത്തെ മൂന്നിലൊന്ന് (30.9%) ജോലിക്കാര്‍ ആഴ്ചയില്‍ 800- 1,600യൂറോ വേതനം വാങ്ങുന്നവരാണ്. 11ശതമാനം പേര്‍ പേര്‍ 1,600യൂറോയോ അതില്‍ കൂടുതലോ വരുമാനമുണ്ടാക്കുന്നുണ്ട്.

ലോംഗ് ഫോര്‍ഡില്‍ ശമ്പളം കൂടി

കഴിഞ്ഞ വര്‍ഷത്തേതുമായി ഒത്തുനോക്കുമ്പോള്‍ ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ദ്ധനവ് ലോംഗ്‌ഫോര്‍ഡ് കൗണ്ടിയിലാണ്.ഇവിടെ വരുമാനത്തില്‍ 5.4% ഉയര്‍ച്ചയുണ്ടായി.2022ല്‍ 602.02 യൂറോയായിരുന്നത് 634.62 യൂറോയായാണ് കൂടിയത്.

വെക്‌സ്‌ഫോര്‍ഡ് (5.3%), ഡോണഗേല്‍ (5.0%) എന്നീ കൗണ്ടികളിലും വേതനം വര്‍ദ്ധിച്ചു.ഏറ്റവും കുറവ് വര്‍ദ്ധനവ് കാര്‍ലോ (3.5%),ലെയ്ട്രിം (3%) കൗണ്ടികളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!