അയര്‍ലണ്ടില്‍ കോവിഡ് വേരിയന്റ് വ്യാപകമാകുന്നു ,കോവിഡ് പേടിയില്‍ ഡബ്ലിന്‍ താലയിലെ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം
ഡബ്ലിന്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡബ്ലിനിലെ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.കോവിഡും നൊറോവൈറസും നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് ഡബ്ലിന്‍ താലയിലെ ആശുപത്രിയുടെ താല്‍ക്കാലിക നടപടി. കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ച പുതിയ കോവിഡ് ഫ്ളിര്‍ട് വേരിയന്റ് വ്യാപകമാകുന്നതായാണ് സൂചന.
ഗുരുതരമായ സാഹചര്യത്തിലല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.കോവിഡും നോറോ വൈറസും ആശുപത്രിയിലും കമ്മ്യൂണിറ്റിയിലും വ്യാപകമാണെന്ന് സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ ജീവനക്കാരുടെയും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും വിശദീകരിച്ചു.
സന്ദര്‍ശനം മുന്‍കൂര്‍ അനുമതിയോടെ മാത്രം
മരണം,ക്രിട്ടിക്കല്‍ മെഡിക്കല്‍ പ്രശ്നങ്ങള്‍ എന്നീ സാഹചര്യത്തില്‍ രോഗിയുടെ മെഡിക്കല്‍ ടീമുമായി മുന്‍കൂര്‍ അറിയിച്ചതിന് ശേഷമേ ആശുപത്രി സന്ദര്‍ശനം പാടുള്ളു.ഹോസ്പിറ്റല്‍ കാമ്പസിലോ ഹോസ്പിറ്റല്‍/കാര്‍ പാര്‍ക്കിലോ സന്ദര്‍ശനം പാടില്ല.പേഷന്റ്സ്് കെയര്‍ പാക്കേജ് സേവനം സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടിനും നാലിനുമിടയില്‍ പ്രധാന റിസപ്ഷനില്‍ പാക്കേജുകള്‍ എത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകമെമ്പാടും ‘ഫ്ളിര്‍ട്് കേസുകള്‍ പെരുകുന്നു
ലോകമെമ്പാടും ‘ഫ്ളിര്‍ട്് കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെ എന്‍ ഒന്നിന്റെ ഒരു ഓഫ്ഷൂട്ടാണ് ഈ വേരിയന്റ്.മുന്‍ വേരിയന്റുകളേക്കാള്‍ പ്രതിരോധശേഷി കൂടുതലുള്ള വൈറസാണിത്. മാത്രമല്ല വ്യാപനവും അതിവേഗത്തിലാണ്.ഇത് പരക്കെ ഭീതി ഉയര്‍ത്തുന്നതാണ്.ക്ഷീണം, ഉയര്‍ന്ന ശരീരോഷ്മാവ് / , ശക്തമായ ചുമ എന്നിവയാണ് പ്രധാനപ്പെട്ട കോവിഡ് ലക്ഷണങ്ങളെന്നും പ്രസ്താവന പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.