head1
head3

ചെറുപ്പക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മന്ദഗതിയിലാകുമെന്ന് എച്ച് .എസ് .ഇ മേധാവിയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍ : ചെറുപ്പക്കാര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മന്ദഗതിയിലാകുമെന്ന് എച്ച് .എസ് .ഇ മേധാവിയുടെ മുന്നറിയിപ്പ്. ഈ വിഭാഗത്തിന് ഫൈസര്‍, മോഡേണ വാക്സിനുകളായിരിക്കും നല്‍കുക. അതിന്റെ ഷോര്‍ട്ടേജ് മൊത്തത്തില്‍ വാക്സിനേഷന്‍ സ്പീഡിനെ ബാധിക്കുമെന്ന ആശങ്കയാണ് സിഇഒ പങ്കുവെച്ചത്.

30 വയസുകാര്‍ക്ക് വാക്സിനേഷന്‍ നല്‍കിത്തുടങ്ങുന്നതോടെ അയര്‍ലണ്ടിലെ കോവിഡ് -19 വാക്സിന്‍ റോള്‍ ഔട്ട് മന്ദഗതിയിലാകുമെന്നാണ് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡിന്റെ വിലയിരുത്തല്‍.

വാക്സിനേഷന്‍ നല്ല നിലയിലാണ് മുന്നോട്ടുപോവന്നതെന്നും സിഇഒ വിശദീകരിച്ചു.320,000 ഡോസുകള്‍ ഈ ആഴ്ചയും അടുത്തയാഴ്ച 300,000 ഡോസുകള്‍ നല്‍കുമെന്നും പോള്‍ റീഡ് പറഞ്ഞു.എന്നിരുന്നാലും, വാക്സിനേഷന്‍ ഫൈസര്‍, മോഡേണ എന്നിവയിലേക്ക് നീങ്ങുന്നതോടെ അടുത്ത മാസം ഈ വാക്സിനേഷന്‍ തോത് 200,000 ആയി കുറയുമെന്നാണ് കരുതുന്നത്.

35 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഞായറാഴ്ച മുതലാണ് വാക്‌സിനുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നതെന്ന് പോള്‍ റീഡ് അറിയിച്ചു.എന്നാല്‍ ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കരുതാനാവില്ല.ഫൈസറിന്റെ വിതരണം കുറവാണ്. ആസ്ട്രാസെനെകയോ ജോണ്‍സന്‍ ആന്റ് ജോണ്‍സനോ ഇനി മുതല്‍ ഉപയോഗിക്കാനുമാകില്ല. ഉപയോഗം പരിമിതപ്പെടുത്തണമെന്ന എന്‍ഐഎസി ശുപാര്‍ശയുള്ളതിനാലാണിത്.30 നും 39 നും ഇടയില്‍ പ്രായമുള്ള 7,10,000 ആളുകളാണുള്ളത്. ഇതില്‍ 35 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ 380,000വും 30 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍ 310,000വുമാണ് .35 മുതല്‍ 39 വരെ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന,് നാല് ആഴ്ച എടുക്കുമെന്നും സിഇഒ പറഞ്ഞു.

ജനസംഖ്യയുടെ മൂന്നിലൊന്നിനും പൂര്‍ണ്ണ തോതില്‍ വാക്സിന്‍ നല്‍കി

ജനസംഖ്യയുടെ മൂന്നിലൊന്നിന് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി പോള്‍ റീഡ് അറിയിച്ചു.അയര്‍ലണ്ടിലെ 61 ശതമാനം ആളുകള്‍ക്ക് വാക്സിന്റെ ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്. 31 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കി.2.3 മില്യണിലധികം ആദ്യ ഡോസുകളും 1.2 മില്യണ്‍ രണ്ടാമത്തെ ഡോസുകളുമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ശക്തമായ പ്രതിരോധ കുത്തിവയ്പ്പ് നിരക്കാണ് അയര്‍ലണ്ടിലേതെന്നും സിഇഒ വ്യക്തമാക്കി.

80 വയസ്സിനു മുകളിലുള്ളര്‍ക്ക് 100 ശതമാനവും 70 വയസ്സിനു മുകളിലുള്ളവരില്‍ 97 ശതമാനവും 60 നും 70 നും ഇടയില്‍ പ്രായമുള്ളവരില്‍ 92 ശതമാനവും 50 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 87 ശതമാനവും വാക്സിനേറ്റഡായി.

35-39കാര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ ഞായറാഴ്ച മുതല്‍

ഞായറാഴ്ച മുതല്‍ 35 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള ഫാര്‍മസികളും ഇനി മുതല്‍ വാക്സിന്‍ റോള്‍ഔട്ടില്‍ പങ്കുചേരും. ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സിനാകും ഇവിടെ നിന്നും ലഭിക്കുക. 50 വയസ്സിനു മുകളിലുള്ള ,വാക്സിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട ഫാര്‍മസികളില്‍ നിന്നും ഡോസ് സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More