head3
head1

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ദൗര്‍ലഭ്യം പ്രശ്നമാകുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ദൗര്‍ലഭ്യം പ്രശ്നമാകുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വാക്സിന്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ വാക്സിന്‍ ഏര്‍പ്പാടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഏതാനും ടിഡിമാര്‍ തന്നെ ഈ ആവശ്യം ആരോഗ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.

ഇതേ വരെ പത്തു ശതമാനംപേര്‍ക്ക് പോലും വാക്‌സിനേഷന്‍ നല്‍കാന്‍ അയര്‍ലണ്ടിന് ആയിട്ടില്ല എന്നത് ഗൗരവമായാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളും വിലയിരുത്തുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിതരണ ഇടപാടിന് സമാന്തരമായി അയര്‍ലണ്ടിന് അധിക വാക്സിനുകള്‍ വാങ്ങാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണല്ലി വാക്സിന്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സിനോട് നിര്‍ദ്ദേശിച്ചു. ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ പ്രത്യേക ഇടപാടുകള്‍ നടത്തുന്നത് നിരവധി ടിഡിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് നിയമാനുസൃതമായ മറ്റ് വഴികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാന്‍ മന്ത്രി ഡോണല്ലി ടാസ്‌ക് ഫോഴ്‌സിനോട് ആവശ്യപ്പെട്ടത്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അവര്‍ ഉപയോഗിക്കാത്ത കോവിഡ് -19 വാക്സിനുകള്‍ ലഭ്യമാകാനുള്ള സാധ്യതയും കുറവാണ്. കാരണം എല്ലാ രാജ്യങ്ങളും തന്നെ വാക്സിന്‍ ഷോര്‍ട്ടേജ് നേരിടുകയാണ്. ഇക്കാര്യം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സ്ഥിരീകരിച്ചു.ജര്‍മ്മനി അവര്‍ക്കുള്ള എല്ലാ വാക്സിനുകളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.ഉല്‍പാദനത്തെ ചുറ്റിപ്പറ്റിയുള്ളാണ് യഥാര്‍ഥ പ്രശ്നം . അതിനാല്‍ ഇത്തരത്തിലുള്ള പരിഹാരം സാധ്യമല്ലെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.അടുത്ത മാസങ്ങളില്‍ വാക്സിന്‍ ആവശ്യത്തിന് ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

നഴ്സിംഗ് ഹോമുകളിലെ എല്ലാ അന്തേവാസികള്‍ക്കും സ്റ്റാഫുകള്‍ക്കും ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും വാക്സിനേഷന്‍ നല്‍കിയതായി അദ്ദേഹം വിശദീകരിച്ചു.വരും ദിവസങ്ങളില്‍ 85 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം അവരുടെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കും.ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അണുബാധ നിരക്ക് ഗണ്യമായി കുറയുന്നതായും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More