head1
head3

അയര്‍ലണ്ടിലെ 90 ശതമാനവും ഡെല്‍റ്റാ വൈറസ് കേസുകള്‍,വാക്‌സിന്‍ സ്വീകരിച്ചവരും ജാഗ്രതെ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ നിലവില്‍ 90 ശതമാനം കേസുകള്‍ക്കും കാരണമായത് ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസാണെന്ന് ആരോഗ്യവകുപ്പ്.

വേരിയന്റിന്റെ സ്വാധീനം ആഗസ്റ്റിലും സെപ്റ്റംബറിലും തുടരും . വാക്‌സിന്‍ പ്രോഗ്രാമിലൂടെ കൂടുതല്‍ സുരക്ഷ നേടാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിന്റെ വലിയ പ്രതിബന്ധങ്ങളില്‍ അവസാനത്തേതാണിതെന്ന് ഹെല്‍ത്ത് സര്‍വീസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡ് .പറഞ്ഞു. കോവിഡ് മഹാമാരിയെ കുറിച്ച് ആഴ്ച്ചതോറുമുള്ള എക്‌സിക്യൂട്ടീവ് അപ്‌ഡേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നില്‍ രണ്ട് ജനങ്ങള്‍ക്കും അയര്‍ലണ്ടില്‍ ഇതിനകം വാക്‌സിന്‍ നലകി കഴിഞ്ഞു.ഈ മുന്നേറ്റം മുന്നേറ്റം തുടരാന്‍ കഴിയുകയും ടെസ്റ്റിംഗ് വര്‍ധിപ്പിക്കുകയും ആരോഗ്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് ശരിയായ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യുകയും ചെയ്താല്‍ കോവിഡിനെ പിടിച്ചു കെട്ടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു ദിവസമായി കേസുകളുടെ ശരാശരി 95 ശതമാനം വര്‍ധിച്ചു. ഏഴു ദിവസത്തെ ശരാശരി 93 ശതമാനവും പതിനാല് ദിവസങ്ങളിലെ ശരാശരി 66 ശതമാനവും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വര്‍ധിച്ചു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ 23 പേര്‍ ഉള്‍പ്പടെ 95 പേര്‍ കോവിഡ് ബാധിച്ച് ആശുപത്രി ചികിത്സയിലാണ് .

വരും ആഴ്ച്ചകളെ മോഡല്‍ ചെയ്തതനുസരിച്ചുള്ള സ്ഥിതിവിശേഷങ്ങള്‍ ഭാഗ്യവശാല്‍ ഇനിയും ഉണ്ടായിട്ടില്ല.

മറ്റു രോഗങ്ങളുമായി ആശുപത്രിയില്‍ എത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. ഇവര്‍ക്ക് ഐ സോലേഷന്‍, രോഗവ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ എന്നിവ അവശ്യം വരുന്നു.

യുവജനങ്ങള്‍ തങ്ങളുടെ വാക്‌സിനേഷന്‍ ദിവസം ഓര്‍ത്തിരിക്കണം എന്ന് അദ്ദേഹം പറയുന്നു. വാക്‌സിനേഷന് ശേഷം പെട്ടെന്ന് വിദേശത്ത് പോയി കോവിഡ് ബാധിച്ച് തിരികെ എത്തുന്നവരുണ്ട്. കഴിഞ്ഞ ആഴ്ച്ച ടെസ്റ്റിംഗ് പത്ത് ശതമാനം വര്‍ധിപ്പിച്ചു.

കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ഉള്‍പ്പടെയുള്ളവയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.5 ശതമാനമാണ്. കഴിഞ്ഞ 7 ദിവസത്തിനിടെ അയര്‍ലണ്ടിലെ ടി.പി. ആര്‍ 8.8 ശതമാനമാണ്. ചില സ്ഥലങ്ങളില്‍ ഈ നിരക്ക് 25 ശതമാനം വരെയാണ്.

ഡബ്ലിന്‍, ലൗത്ത്, ഗോള്‍വേ ഡോണെഗേല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടെസ്റ്റിംഗ് കപ്പാസിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ലോസ് കോണ്ടാക്റ്റുകള്‍ ഒരാള്‍ക്ക് 3.7 പേര്‍ എന്ന നിലയിലാണ്.

പതിനാല് ദിവസത്തിനിടെ യാത്ര ചെയ്തവരാണ് പത്ത് ശതമാനം പുതിയ കേസുകളും രാജ്യത്തെത്തിച്ചത്. . 20,000 മുതല്‍ 22,000 വരെ സ്വാബ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം നിലവിലുണ്ട്. ആവശ്യം വര്‍ധിച്ചാല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ കൂടി പരിഗണിക്കും.

വാക്‌സിന്‍ സ്വീകരിച്ചവരിലും ഡെല്‍റ്റ വേരിയന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന് ഡോക്ടര്‍ കോം ഹെന്റി ഓര്‍മിപ്പിക്കുന്നു . വാക്‌സിന്‍ സ്വീകരിച്ച ജനസംഖ്യയുടെ എത്ര ശതമാനതിന് കോവിഡ് ബാധിക്കുമെന്നതും പ്രസക്തമായ ഘടകമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിദിനം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത് 15 മുതല്‍ 16 പേരെയാണ്. ഗോള്‍വേയും ലിമെറിക്കുമാണ് ഏറ്റവും തിരക്കുള്ള ആശുപത്രികള്‍.

പുതിയ കേസുകളില്‍ 75 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഈ വിഭാഗത്തില്‍ രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. രോഗം ബാധിച്ചവരില്‍ 2.9 ശതമാനം അറുപത്തഞ്ച് വയസ്റ്റിന് മുകളില്‍ പ്രായമുള്ളവരാണ് . ഐ.സി.യു. പരിചരണം ആവശ്യം വന്ന രോഗികളില്‍ ഭാഗിക വാക്‌സിനേഷന്‍ സ്വീകരിച്ച 26 രോഗികളില്‍ 90 ശതമാനവും മറ്റു രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു.

ഒരു മാസത്തിനിടെ 70 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇതില്‍ 17 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ്. ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനുകളുടെ സാധ്യത പരിഗണിച്ച് പൊതുആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് തുടരണം.

സൈബര്‍ ആക്രമണം ബാധിച്ച ആരോഗ്യ മേഖല സര്‍വീസുകളുടെ 94 ശതമാനവും പുന:സ്ഥാപിച്ചു. ഔട്ട് പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റ് 9 ശതമാനം വര്‍ധിച്ച് 647,000 ആയി. ഇന്‍പേഷ്യന്റുകളുടെ എണ്ണം 77,000 എന്ന നിലയിലേയ്ക്ക് എത്തി. ജനുവരി മുതല്‍ ഈ കണക്ക് മെച്ചപ്പെടുന്നുണ്ടെന്ന് എച്ച്.എസ് ഇ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആന്‍ ഒ’കോണര്‍ പറഞ്ഞു.

ഇന്നലെ മാത്രം 1189 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More