head3
head1

നഷ്ടമായ ക്ലാസുകളുടെ പേരില്‍ അവധിക്കാലം വെട്ടിക്കുറയ്ക്കാനും ആലോചന,ഒരു ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേയ്ക്ക്.

ഡബ്ലിന്‍ : അവധിക്കാലം കുറച്ചുകൊണ്ട് നഷ്ടപ്പെട്ട ക്ലാസുകളുടെ വിടവ് നികത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി സൂചന.നേരിട്ടുള്ള പഠനത്തിന് സമയം ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ അവധിദിനങ്ങള്‍ കുറയ്ക്കാനുള്ള സാധ്യത തേടുന്നതായാണ് മന്ത്രി നോര്‍മ ഫോളി അഭിപ്രായപ്പെട്ടത്.

കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തിഗത പഠനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ അവധിദിനങ്ങള്‍ പുനസ്സംഘടിപ്പിക്കുന്നത് പരിഗണിച്ചിട്ടുണ്ടോയെന്ന ഫിന ഗേല്‍ ടിഡി ജെന്നിഫര്‍ കരോള്‍ മക്നീലിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മുഖാമുഖം കണ്ടുള്ള അധ്യയനത്തിന്റെ അഭാവം ഡി ഇ ഐ എസ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും സ്പെഷ്യല്‍ സ്‌കൂളെയും വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ സര്‍ക്കിളുകളില്‍ പരക്കെ ആശങ്കയുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പാന്‍ഡെമിക് ആരംഭിച്ചതുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി മാസത്തെ ക്ലാസുകളാണ് നഷ്ടമായത്.കഴിഞ്ഞ ആഴ്ചയാണ് പരിമിതമായ തോതിലെങ്കിലും ക്ലാസുകള്‍ തുടങ്ങാനായത്.പ്രൈമറി സ്‌കൂളുകളില്‍, ജൂനിയര്‍ ഇന്‍ഫന്റ്സ്, സീനിയര്‍ ഇന്‍ഫന്റ്സ്,ഫസ്റ്റ്, സെക്കന്റ് ക്ലാസുകാരാണ് ഇപ്പോള്‍ ക്ലാസ് മുറിയിലേക്ക് എത്തിയിട്ടുള്ളത്.അതിനിടെ സെക്കന്‍ഡറി സ്‌കൂളുകളിലെ സിസ്ത് വര്‍ഷക്കാരുംഅവരുടെ ലീവിംഗ് സെര്‍ട്ടിലേയ്ക്ക് മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചെത്തി.

പ്രീ സ്‌കൂളുകളിലെഒരു ലക്ഷത്തോളം കുട്ടികള്‍ ഇന്നാണ് സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്നത്.

ഏപ്രില്‍ രണ്ടാം വാരത്തോടെ അവശേഷിക്കുന്ന വിഭാഗങ്ങളും ക്ലാസുകളിലേയ്ക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.നഷ്ടപ്പെട്ട ദിവസങ്ങള്‍ വീണ്ടെടുക്കുന്നതു സംബന്ധിച്ച് സ്‌കൂള്‍ അവധിദിനങ്ങള്‍ കുറയ്ക്കുന്നതും മാറ്റുന്നതുമൊക്കെ സംബന്ധിച്ച് ചര്‍ച്ചകളും നടന്നിട്ടുണ്ട്.

എന്നാല്‍, സ്‌കൂള്‍ അവധിദിനങ്ങള്‍ മാറ്റാന്‍ ഇതേ വരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി ഫോളി വ്യക്തമാക്കി.സ്‌കൂള്‍ സമൂഹത്തെ ഉറപ്പാക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് സ്‌കൂളുകളെ പ്രാപ്തരാക്കുന്നതിനായി, വിദ്യാഭ്യാസ പങ്കാളികളുമായെത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ യോജിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ സാമഗ്രികള്‍ നല്‍കിയിട്ടുണ്ടെന്നും ഫോളി അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More