head3
head1

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് അഞ്ച് വര്‍ഷം തടവറ

ഡബ്ലിന്‍ : പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനെ ഡബ്ലിന്‍ കോടതി അഞ്ച് വര്‍ഷം ജയിലിലടച്ചു.ഡബ്ലിനിലെ മൗണ്ട്‌ജോയ് സ്‌ക്വയറില്‍ നിന്നുള്ള അബ്ദുള്‍ റഹ്‌മാന്‍ മുഹമ്മദി(35)നെയാണ് ഒന്നര വര്‍ഷം മുമ്പ് ഡണ്‍ഡ്രം ഷോപ്പിംഗ് സെന്ററില്‍ നടന്ന ലൈംഗികാതിക്രമത്തിന് ശിക്ഷിച്ചത്. ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കുറ്റങ്ങളും ഇയാളുടെ പേരിലുണ്ടായിരുന്നു.

പെന്നി ഷോപ്പില്‍ നിന്നും ഫേയ്സ് മാസ്‌കും മേക്കപ്പ് ബ്രഷും മോഷ്ടിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് ഉപദ്രവിച്ചത്.

2022 ഡിസംബര്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡണ്‍ഡ്രം ഷോപ്പിംഗ് സെന്ററിലെ പെന്നിയില്‍ സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്നു കുട്ടി. അതിനിടെ തന്റെ ജാക്കറ്റില്‍ മേക്കപ്പ് ബ്രഷും ഫേയ്സ് മാസ്‌കും എടുത്തുവെച്ചു. പോകാനൊരുങ്ങുമ്പോള്‍ അബ്ദുള്‍ റഹ്‌മാന്‍ മുഹമ്മദ് കുട്ടിയെ തടഞ്ഞു.തുടര്‍ന്ന് ഒരു മുറിയിലേക്ക് കൊണ്ടുപോയി.അവിടെ ഇയാള്‍ മാത്രമേയുണ്ടായിരുന്നുള്ളു. കൂട്ടത്തിലുള്ളവര്‍ കൂടി കുഴപ്പത്തിലാകുമെന്നും അവരോട് സ്ഥലം വിടാന്‍ ആവശ്യപ്പെടണമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു.

കൂടുതല്‍ സാധനങ്ങള്‍ ഒളിപ്പിച്ചുവെന്നു പറഞ്ഞ് അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധിച്ചു.സംഭവം പുറത്തുപറയാതിരിക്കാന്‍ ഇയാള്‍ 250 യൂറോ ആവശ്യപ്പെട്ടു. ഇവളുടെ പക്കലോ സുഹൃത്തുക്കളുടെ കൈയ്യിലോ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് അവരിലൊരാള്‍ പെന്നിയില്‍ പോയി വിവരം പറഞ്ഞു.കടയില്‍ നിന്നും സാധനമെടുത്തതിന് സെക്യൂരിറ്റിക്ക് പണം നല്‍കേണ്ടതില്ലെന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്.

കുറ്റം നിഷേധിച്ചെങ്കിലും ഫെബ്രുവരിയില്‍ ജൂറി മുഹമ്മദിനെ ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയും സുഹൃത്തുക്കളും തന്നെ പിന്തുടരുന്നുണ്ടെന്ന് ഇയാള്‍ ആരോപിച്ചു.എന്നാല്‍ കോടതി കുട്ടിയുടെ മൊഴിയെ വിശ്വാസത്തിലെടുത്ത് ഇയാളെ ജയിലിലടക്കുകയായിരുന്നു. സംഭവം കുട്ടിയില്‍ ഭീതിയും വിഷാദവുമുണ്ടാക്കിയിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!