ഡബ്ലിനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ചൈനീസ് യുവതിക്ക് 372,000 യൂറോ നഷ്ടപരിഹാരം
ഡബ്ലിന്‍ : ഡബ്ലിനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ യുവതിക്കുള്ള നഷ്ടപരിഹാരം 372,000 യൂറോ ആയി വര്‍ദ്ധിപ്പിച്ച് കോര്‍ട്ട് ഓഫ് അപ്പീല്‍.
ഡബ്ലിന്‍ സിറ്റി സെന്ററിലെ ട്രാഫിക് ലൈറ്റ് കണ്ട്രോള്ഡ് ജംഗ്ഷന് മുറിച്ചു കടക്കുന്നതിനിടെ 2011ലാണ് ചൈനയിലെ ലിയോണിംഗ് സ്വദേശിനിയായ ചെംഗ് ഴാങിന് (37) കാറിടിച്ച് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന ഡബ്ലിന്‍ റിംഗ്സെന്ഡിലെ ഷെല്‍ബണ്‍ പാര്‍ക്ക് അപ്പാര്‍ട്ടുമെന്റിലെ സ്റ്റീഫന്‍ ഫാരല്‍, യുവതിക്ക് 256,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു.
ആകെ 465,000 യൂറോ നഷ്ടപരിഹാരം ഈടാക്കണമെന്നായിരുന്നു കോടതി വിധി. അപകടത്തിന്റെ 55 ശതമാനം ഉത്തരവാദിത്തം മാത്രമേ ഫാരലിന് ഉള്ളൂ എന്നും ബാക്കി ഉത്തരവാദിത്തം യുവതിക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെഡസ്ട്രിയന്‍ ലൈറ്റ് റെഡ് ആയപ്പോഴാണ് യുവതി റോഡ് മുറിച്ച് കടന്നതെന്നും, അപ്പോള്‍ കാര്‍ ഡ്രൈവര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ആയിരുന്നെന്നും കോടതി കണ്ടെത്തി.
ഫാരല്‍ അമിത വേഗതയിലല്ലായിരുന്നെങ്കിലും വാഹനം മുന്നോട്ടെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് പറഞ്ഞ് യുവതി കോടതിയില്‍ അപ്പീല്‍ നല്‍കിയാണ് ഇപ്പോള്‍ അനുകൂല വിധി സ്വന്തമാക്കിയത്. ആകെ 465,000 യൂറോ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന കോടതിവിധിയില്‍ 80/20 ശതമാനം എന്ന അടിസ്ഥാനത്തില്‍ ബാധ്യത വിഭജിക്കാനായിരുന്നു അപ്പീല്‍ കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് യുവതിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം 256,000 യൂറോയില്‍ നിന്ന് 372,420 യൂറോ ആയി ഉയര്‍ന്നത്.
2011 ഏപ്രില്‍ 17 ന് മെറിയന്‍ റോ / മെറിയന്‍ സ്ട്രീറ്റ് അപ്പര്‍ ജംഗ്ഷനില്‍ താന്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ മെറിയോണ്‍ സ്ട്രീറ്റില്‍ നിന്ന് ഇടത്തേക്ക് തിരിയുകയായിരുന്നു ഫാരലിന്റെ കാര്‍ തന്നെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാല്‍മുട്ടിനും ഇടുപ്പിനും തലയ്ക്കും പരിക്കുപറ്റി. അപകടത്തിന് ശേഷം തനിക്ക് നിരന്തരമായ മാനസികപ്രശ്നങ്ങള്‍ ഉണ്ടായെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
കൂടാതെ, പെഡസ്ട്രിയന്‍ ലൈറ്റ് റെഡ് ആയിരിക്കുമ്പോഴാണ് താന്‍ റോഡ് മുറിച്ചു കടന്നതെന്നതിന് തെളിവുകള്‍ ഒന്നും ഇല്ലെന്നും യുവതി കോടതിയില്‍ വാദിച്ചു. എന്നാല്‍, അപകടത്തിന്റെ വീഡിയോ ദൃശ്യം കണ്ടതായും തെളിവില്ലെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്നും പറഞ്ഞ് യുവതിയുടെ വാദം കോടതി തള്ളുകയായിരുന്നു.
എന്നിരുന്നാലും, ബാധ്യതയുടെ വിഹിതവുമായി ബന്ധപ്പെട്ട് ഴാങിനേക്കാള് ഉത്തരവാദിത്തം ഫാരലിന് ഉണ്ടെന്നും അദ്ദേഹത്തിന്റെ അശ്രദ്ധയുടെ വ്യാപ്തി വളരെ ഉയര്‍ന്ന തലത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -
Comments are closed.