head1
head3

ഡബ്ലിനിലെ താലയില്‍ 90 കോസ്റ്റ്-റെന്റല്‍ ടു ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകള്‍ക്കായി നാളെ മുതല്‍ അപേക്ഷിക്കാം

ഡബ്ലിന്‍ : ഡബ്ലിനിലെ താലയില്‍ 90 കോസ്റ്റ്-റെന്റല്‍ ടു ബെഡ് റൂം അപ്പാര്‍ട്ടുമെന്റുകള്‍ക്കായി നാളെ മുതല്‍ അപേക്ഷിക്കാം.പ്രതിമാസം 1,715 യൂറോയാണ് വാടക. നിലവിലെ ഡബ്ലിനിലെ വാടകയനുസരിച്ച് 27% കുറവാണ് ഈ തുക.ജനുവരി 29 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷിക്കുന്നവര്‍ക്ക് ആകെ ഗാര്‍ഹിക വരുമാനം പ്രതിവര്‍ഷം 66,000ല്‍ താഴെയായിരിക്കണമെന്നും എച്ച് എ പി /റെന്റ് സപ്ലിമെന്റ് പോലുള്ള സോഷ്യല്‍ ഹൗസിംഗ് സപ്പോര്‍ട്ടുകളൊന്നും ലഭിക്കുന്നില്ലെന്നും വ്യവസ്ഥയുണ്ട്.വാടക താങ്ങാന്‍ കഴിയുന്നതാണെന്ന് തെളിയിക്കണം.സ്വന്തമായി കെട്ടിടമുണ്ടാകാന്‍ പാടില്ല.കുടുംബത്തിന് അനുയോജ്യമാണ് ഈ വീട് എന്നും ബോധ്യപ്പെടുത്തേണ്ടതുണ്ട്.

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലുമായി സഹകരിച്ച് അംഗീകൃത സ്ഥാപനമായ (എ എച്ച് ബി) ക്ലൂയിഡ് ഹൗസിംഗാണ് ഇവ വിതരണം ചെയ്യുന്നത്.താലയിലെ എയര്‍ട്ടണ്‍ പ്ലാസയിലാണ് രണ്ട് ബെഡ്റൂമുകളുള്ള അപ്പാര്‍ട്ടുമെന്റുകള്‍ .ലൈഫ് ലോംഗ് ടെനന്‍സി,ഉന്നത നിലവാരം പ്രതികരിക്കുന്നതുമായ അറ്റകുറ്റപ്പണിക്ക് ഉത്തരവാദിത്വമുള്ള മാനേജ്മെന്റും എന്നിവയൊക്കെയാണ് അപ്പാര്‍ട്ട്മെന്റുകളുടെ മേന്മകള്‍.കൊമേഴ്സ്യല്‍ റീട്ടെയില്‍ യൂണിറ്റുകള്‍, ക്രെഷ്, ഔട്ട്ഡോര്‍ കമ്മ്യൂണിറ്റി സ്പേസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും ഇതിലുള്‍പ്പെടുന്നു.

ഈ സ്‌കീമിലെ സിംഗിള്‍ ബെഡ്റൂം, മൂന്ന് ബെഡ്റൂം,ഡബിള്‍ ബെഡ്റൂം അപ്പാര്‍ട്ടുമെന്റുകള്‍ നേരത്തേയും അനുവദിച്ചിരുന്നു. വരും ആഴ്ചകളില്‍ ഈ അപ്പാര്‍ട്ടുമെന്റുകളിലേക്ക് താമസക്കാരെത്തിത്തുടങ്ങും.90 ടു ബെഡ്റൂം അപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള അപേക്ഷകള്‍ വീണ്ടും ക്ഷണിക്കുകയാണെന്ന് ക്ലൂയിഡ് ഹൗസിംഗിന്റെ സിഇഒ ബ്രയാന്‍ ഒ ഗോര്‍മാന്‍ പറഞ്ഞു.യോഗ്യരായവര്‍ക്ക് എന്ന  https://www.cluid.ie/cost-rental/ വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Comments are closed.

error: Content is protected !!