head3
head1

അയര്‍ലണ്ടില്‍ കുതിച്ചു പായുന്ന ജീവിതച്ചെലവ് തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ ചര്‍ച്ചയാകുമ്പോള്‍

ഡബ്ലിന്‍ : തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ കുതിച്ചു പായുന്ന ജീവിതച്ചെലവ് ചര്‍ച്ചയാകുന്നു.ചുട്ടുപൊള്ളുന്ന ഈ ജീവിത(ച്ചെലവ്)യാഥാര്‍ഥ്യം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.ജീവിതച്ചെലവ് താങ്ങാനാകാത്ത സ്ഥിതിയിലാണെന്ന് ജനം പറയുന്നു.

പണപ്പെരുപ്പം കുറവാണെങ്കിലും വിലക്കയറ്റത്തിന് ഒരു കുറവുമില്ല.ഇന്ധനം,വീട് ഹീറ്റിംഗ്, മോര്‍ട്ട്ഗേജ് പലിശ നിരക്ക്,ആഴ്ചയിലെ ഷോപ്പിംഗ് ചെലവുകള്‍…ഇവയെല്ലാം കൂടുകയാണ്.20 മുതല്‍ 30% വരെ ജീവിതച്ചെലവു കൂടിയെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ഒരു ദശകത്തിലധികമായി രാജ്യം ഭരിക്കുന്ന ഫിനഗേല്‍ പാര്‍ട്ടി ഭാവി സുരക്ഷിതമാക്കാനായുള്ള (Securing your future) അഭ്യര്‍ത്ഥനയോടെ വോട്ട് തേടുമ്പോള്‍ ജനം അല്പം ,അവരെ പരിഹസിക്കുന്നതിലും അത്ഭുതപ്പെടാനില്ല.

ചെലവു കുറയ്ക്കാന്‍ പട്ടണത്തില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ജീവിതം പറിച്ചുനട്ട ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികളുണ്ട്.ഈ പശ്ചാത്തല മാറ്റം അവരുടെ തൊഴില്‍ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.ഇത്തരക്കാരുടെ ജീവിത നിലവാരം വളരെ മോശം നിലയിലായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബേബി ഫുഡിന് പോലും ഭീകര വിലയാണ്.ഡിന്നറുകളും ടേയ്ക്ക് എവേകളും ഉപേക്ഷിക്കുകയാണ്.സപ്പറുകളും വെട്ടിച്ചുരുക്കുന്നു.ഇടയ്ക്കൊക്കെ നാട്ടില്‍ പോകാറുണ്ടായിരുന്നതും ഒഴിവാക്കിയവരും ഏറെ.

വാടക,വൈദ്യുതി, ഹീറ്റിംഗ് ചെലവുകളും ഉയര്‍ന്ന നിലയിലാണെന്ന് വീട്ടമ്മമാരും പറയുന്നു.ഇതൊന്നും താങ്ങാനാകുന്നില്ല.ചെലവുകള്‍ താങ്ങാനാകാതെ വലിയ ടെന്‍ഷനിലാണ് അയര്‍ലണ്ടിലെ സാധാരണക്കാരെന്നും പറയുന്നു.അതിനിടെ,ക്രിസ്മസും ന്യൂ ഇയറുമൊക്കെ വരുന്നു. ഈയാഘോഷങ്ങളെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ജനം.’കിറ്റ് കൊടുക്കുന്നത്’ പോലെ ഇടയ്ക്കിടെ ഇലക്ട്രിസിറ്റി ക്രഡിറ്റും, ചൈല്‍ഡ് കെയര്‍ ക്രഡിറ്ററുമൊക്കെ ഇരട്ടിയാക്കി ,വോട്ടര്‍മാരെ കൈയ്യിലെടുക്കുക എന്ന തന്ത്രമാണ് ഫിനഗേല്‍ നടപ്പാക്കുന്നത് എന്നാണ് ആരോപണം.കൃത്യമായ ഭാവി പദ്ധതികളൊന്നുമില്ലാത്ത വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്നാണ് വോട്ടര്‍മാരോട് പ്രതിപക്ഷം ഓര്‍മ്മിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം സ്ഥിതിയാണ് ഈ വര്‍ഷമെന്ന് എല്ലാവരും പറയുന്നു.അതിനിടയിലാണ് ഇലക്ഷനും വോട്ടെടുപ്പും വരുന്നത്.വര്‍ദ്ധിച്ച ജീവിതഭാരം എങ്ങനെ വോട്ടാകുമെന്നാണ് അറിയേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!