head3
head1

കോര്‍ക്കിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത് വംശീയാക്രമണം, അന്വേഷണം തുടരുന്നു

കോര്‍ക്ക് : കോര്‍ക്കിലെ ഇന്ത്യക്കാര്‍ക്ക് നേരെ വംശീയാക്രമണം വ്യാപകമാവുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏതാനം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ശാരീരിക ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗാര്‍ഡയും ജാഗ്രതയിലാണ്.

കോര്‍ക്കിലെ യൂണിവേഴ്സിറ്റി കോളജില്‍ (യുസിസി) പഠിക്കാനെത്തിയ ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കഴിഞ്ഞ ശനിയാഴ്ച കോര്‍ക്ക് സിറ്റി സെന്ററില്‍ വെച്ച് ആക്രമണം നേരിട്ടത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

കൗമാരക്കാരായ അക്രമകാരികള്‍ ,ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കയര്‍ വലിച്ചെറിഞ്ഞു കുടുക്കി താഴെയിടാന്‍ ശ്രമിക്കുകയിരുന്നു.കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ പാട്രിക് സ്ട്രീറ്റിലെ കരോള്‍സ് ഗിഫ്റ്റ് ഷോപ്പിന് സമീപം ഒരു വിദ്യാര്‍ത്ഥി സുഹൃത്തിനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അക്രമകാരികള്‍ കഴുത്തില്‍ കയര്‍ വലിച്ചെറിയുകയായിരുന്നു.ഒരു വിധേനെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി സഹപാഠികളെയും ,പൊതുപ്രവര്‍ത്തകരെയും വിവരം അറിയിച്ചു.

കോര്‍ക്കിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാമൂഹ്യവിരുദ്ധരുടെ ഇരയാവുന്നത് സാധാരണ സംഭവമാണെന്ന് യുസിസി ഇന്ത്യന്‍ അലുമ്നി കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായ ഡോ.ലേഖ മേനോന്‍ മാര്‍ഗശ്ശേരി പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ നേരെ പ്ലാസ്റ്റിക് കയര്‍ വലിച്ചെറിഞ്ഞ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.എങ്ങനെയോ കയര്‍ അഴിച്ചുമാറ്റി ഓടി രക്ഷപ്പെടുകയിരുന്നു വിദ്യാര്‍ത്ഥിയെന്ന് ഡോ ,ലേഖാ മേനോന്‍ പറഞ്ഞു.അക്രമകാരികളായ കൗമാരക്കാരുടെ മുഴുവന്‍ സംഘത്തിന്റെയും ചിത്രമെടുക്കുവാന്‍ ഇതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കഴിഞ്ഞിരുന്നു.

അഡ്ലെയ്ഡ് സ്ട്രീറ്റിലും നോര്‍ത്ത് മെയിന്‍ സ്ട്രീറ്റിലുമായി അര മണിക്കൂറിനുള്ളില്‍ ഇതേ സംഘം മറ്റൊരു ഇന്ത്യന്‍ സംഘത്തിനു നേരെയും ആക്രമണം നടത്തിയെന്നും ഡോക്ടര്‍ മാര്‍ഗശ്ശേരി പറഞ്ഞു.

മാസ്റ്റേഴ്‌സ് ചെയ്യാന്‍ യൂ സി സിയില്‍ എത്തിയ ഭാര്യാഭര്‍ത്താക്കന്മാരായ ഇവര്‍ ഷോപ്പിംഗിനെതിതായിരുന്നു. ഭര്‍ത്താവിന്റെ കഴുത്തിലേക്ക് കയര്‍ എറിഞ്ഞ ഉടനെ അവന്‍ അത് ഊരിമാറ്റിയത് കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടത്.

കോര്‍ക്കിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇതാദ്യമായല്ല അക്രമികളുടെ പിടിയില്‍ പെടുന്നത്.രണ്ടാഴ്ച മുമ്പും ഒരു സംഘം വിദ്യാര്‍ഥികള്‍ സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ പെട്ടിരുന്നു.ഇവരെ നാലുപേര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.നാട് വിട്ടു പൊക്കോളണം എന്ന് ഭീഷണയപ്പെടുത്തിയ സംഘത്തിന്റെ മുന്‍പ്പില്‍ നിന്നും ഒരു വിധേനെ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്നത് ,മുമ്പൊരിക്കലും ഉണ്ടാകാത്തത്ര അത്ര ആക്രമണങ്ങളാണെന്ന് ഡോ.മാര്‍ഗശേരി പറയുന്നു.കോര്‍ക്ക് എപ്പോഴും ഊഷ്മളവും സ്വാഗതാര്‍ഹവുമായ ഒരു സ്ഥലമായിരുന്നുവെങ്കിലും ഇപ്പോള്‍ ആ അവസ്ഥ മാറുകയാണെന്നത് ദുഖകരമാണ്.അവര്‍ പറഞ്ഞു.

പഠനം ഉപേക്ഷിച്ചു നാട്ടിലേയ്ക്ക് തിരികെ പോകാന്‍ പോലും വിദ്യാര്‍ഥികള്‍ തയാറെടുക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ട്.ഗാര്‍ഡ കൂടുതലായി ഇത്തരം സംഭവങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കോര്‍ക്കിലെ വിദ്യാര്‍ഥി സമൂഹം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കോര്‍ക്കിലെ സെന്റ് പാട്രിക് സ്ട്രീറ്റില്‍ നടന്ന ആക്രമണത്തിന്റെ ഒരു റിപ്പോര്‍ട്ട് ഗാര്‍ഡയ്ക്ക് ലഭിച്ചതായി ഗാര്‍ഡ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു.ഇതേ കുറിച്ചുള്ള അനേഷണം നടക്കുന്നുണ്ടെന്നും,കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗാര്‍ഡ കേന്ദ്രങ്ങള്‍ വ്യക്തമാക്കി .

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!