head3
head1

കോര്‍ക്കില്‍ കരോള്‍ സന്ധ്യ മെലോഡിയ-നവംബര്‍ 26 ന്

nextalinks2

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍, നവംബര്‍ 26, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ക്രിസ്മസ് കരോള്‍ സന്ധ്യ മെലോഡിയ-23 സംഘടിപ്പിക്കുന്നു. സഹോദര സഭകളായ മലങ്കര കാത്തലിക്, മാര്‍ത്തോമ, സി എസ് ഐ സഭകളുടെ ചര്‍ച്ച് ക്വയര്‍, അതോടൊപ്പം വിവിധ സംഘടനകളുടെ ക്വയറും മെലോഡിയ-23 ല്‍ പങ്കെടുക്കും.

ക്രിസ്തുവാകുന്ന ഏക ലക്ഷ്യത്തിലേക്കുള്ള ക്രിസ്തീയ സഭകളുടെ പ്രയാണത്തില്‍ ഇത്തരമൊന്നിക്കല്ലുകള്‍ പ്രസക്തിയേറുകയാണെന്ന് മെലോഡിയ-23 സംഘാടകര്‍ പറഞ്ഞു. വിവിധ ഇടയ സമൂഹങ്ങള്‍ക്ക് ലഭിച്ച ദൂത് കാലിത്തൊഴുത്തില്‍ ക്രിസ്തു ദര്‍ശനത്തോടെ അനുഗ്രഹ പ്രാപ്തിയില്‍ എത്തിയപോലെ ഇടവകകളുടെയും സംഘടനകളുടെയും കൂടിച്ചേരല്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകയാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ഏവര്‍ക്കും സൗജന്യമായി കരോള്‍ സന്ധ്യയില്‍ പങ്കെടുക്കാം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ- യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. റോമന്‍ കത്തോലിക്കാ സഭയുടെ കോര്‍ക്ക് – റോസ് ഭദ്രാസനങ്ങളുടെ ബിഷപ്പ് ഫിന്റാന്‍ ഗാവിന്‍ മെലോഡിയ-23 ഉദ്ഘാടനം നിര്‍വഹിക്കും.

ഇടവക വികാരി ഫാ. മാത്യു കെ. മാത്യു അധ്യക്ഷത വഹിക്കും. വിവിധ ഇടവകയുടെ വികാരിമാര്‍ ആശംസകള്‍ അറിയിക്കും. വനിത സമാജത്തിന്റെ നേതൃത്വത്തില്‍ ടീം സമോറയുടെ തീംഫ്യൂഷന്‍ ഡാന്‍സ്, ഇടവകയിലെ കുഞ്ഞുങ്ങളുടെ ‘യൂഫണി’ യുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഗാനങ്ങള്‍, കള്‍ച്ചറല്‍ ഡാന്‍സുകള്‍, ഹാര്‍മണി ക്വയറിന്റെ കരോള്‍ ഗാനങ്ങള്‍, സൈലന്റ്‌നൈറ്റ് ഗാനങ്ങള്‍ എന്നിവ ഉണ്ടാകും. ഓര്‍ത്തഡോക്ള്‍സ് യുവജന പ്രസ്ഥാനം (OCYM) ആണ് രണ്ടാം വര്‍ഷവും മെലോഡിയ-23 സംഘടുപ്പിക്കുന്നത്. വിവിധ ക്വയര്‍ ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷനും ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബി മാണി ജോര്‍ജ് +353892677283
ബിജോയ് വര്‍ഗീസ് +353894666940

Venue:
Marian Hall, Tullig More, Ballinhassig, Co. Cork, Ireland T12 PN2X

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.