head3
head1

ലോക ശ്രദ്ധ ഇനി ദുബായിലേക്ക് , ആഗോള പരിസ്ഥിതി ഉച്ചകോടിയ്ക്ക് തുടക്കമായി

nextalinks2

ദുബായ്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ന് ദുബായില്‍ തുടക്കമായി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ആദ്യ മൂന്നു ദിവസം ലോക നേതാക്കള്‍ സംസാരിക്കും. ഐറീഷ് പ്രധാനമന്ത്രി ലിയോ വരദ്കറും ബ്രിട്ടനിലെ ചാള്‍സ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കള്‍ ആദ്യ ദിവസം മുതല്‍ തന്നെ ഉച്ചകോടിക്ക് എത്തും.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യ സെഷന്‍. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ നേതാക്കളെ ഉച്ചകോടി നടക്കുന്ന എക്‌സ്‌പോക് സിറ്റിയില്‍ സ്വീകരിക്കും. ഡിസംബര്‍ ഒമ്പത്,10 ദിവസങ്ങളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷന്‍. ബ്ലൂ, ഗ്രീന്‍ സോണുകളാക്കി തിരിച്ചാണ് സമ്മേളനങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും നടക്കുക.

കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍പാപ്പ പങ്കെടുക്കില്ല
എമിറേറ്റില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാര്‍പാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയില്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.