head1
head3

‘രോഗി’കളുടെ എണ്ണത്തില്‍ 400% വര്‍ധന ,മയക്കുമരുന്നിനടിമകളായി ചികില്‍സ തേടുന്നവര്‍ പെരുകുന്നു, ഏറെയും സ്ത്രീകള്‍

ഡബ്ലിന്‍ : ക്രാക്ക് കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നിനടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം അയര്‍ലണ്ടില്‍ കുതിയ്ക്കുന്നു. ഇത്തരക്കാരുടെ എണ്ണത്തില്‍ 400% വര്‍ദ്ധനയുണ്ടെന്നാണ് ഹെല്‍ത്ത് റിസേര്‍ച്ച് ബോര്‍ഡി(എച്ച്.ആര്‍.ബി)ന്റെ വെളിപ്പെടുത്തല്‍.2014മുതല്‍ 2020വരെയുള്ള ഏഴ് വര്‍ഷത്തെ കാലയളവിലെ നാഷണല്‍ ഡ്രഗ് ട്രീറ്റ്മെന്റിന്റെ പുതിയ റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരുന്നടിയില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മയക്കുമരുന്നിന് അടിമകളായി ചികിത്സ തേടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കൊക്കെയ്ന്‍ ആസക്തി മൂലം ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 80% വര്‍ദ്ധിച്ചുവെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ക്രാക്ക് കൊക്കെയ്ന്‍ ചികിത്സയ്ക്കെത്തുന്ന പുരുഷന്മാരുടെ എണ്ണം വര്‍ഷം തോറും സ്ഥിരമായി തുടരുകയാണ്.അതേസമയം സ്ത്രീകളുടെ എണ്ണം പെരുകുന്നു, ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘അടിമ’കളിലേറെയും നഗരവാസികളും പാവപ്പെട്ടവരും

കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരിലേറെയും നഗരവാസികളും സാമൂഹികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരാണെന്നും എച്ച് ആര്‍ ബിയിലെ ഡോ. ആന്‍ മേരി കെയര്‍ പറയുന്നു. 84 കേസുകളില്‍ തുടങ്ങിയ കണക്ക് കഴിഞ്ഞ വര്‍ഷത്തോടെ നാനൂറിലധികം കടന്നു. 400%മാണ് വര്‍ദ്ധനവെന്ന് ഡോ. കെയര്‍ പറഞ്ഞു.കോവിഡ് സമയത്ത്, മറ്റെല്ലാ മയക്കുമരുന്ന് ചികിത്സകള്‍ക്കായി എത്തുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ കൊക്കെയ്നടിപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം മാത്രം പെരുകിയത്.

ബാലിമണില്‍ പരസ്യമായ മരുന്നടി!

ബാലിമണിലെ പാര്‍ക്കുകളിലെയും പാര്‍പ്പിട എസ്റ്റേറ്റുകളിലെയും പരസ്യമായ മയക്കുമരുന്ന് ഉപയോഗം വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. ബല്ലിമുണ്‍ ബാല്‍ബച്ചര്‍ ലെയ്‌നിലെ ഭവന സമുച്ചയത്തില്‍ ഡ്രഗ് വില്‍പ്പന നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതും ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായിട്ടുണ്ട്.

നാല് മണിക്കൂര്‍ കാലയളവില്‍, 40 ലധികം ഡ്രഗ് ഇടപാടുകളാണ് ആര്‍ടിഇ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത്. ബാലിമണിലെ ക്രാക്ക് കൊക്കെയ്ന്‍ പ്രശ്നം വളരെ ഗുരുതരമാണെന്ന് ഡോ. ആന്‍ മേരി കെയര്‍ പറഞ്ഞു.

ക്രാക്ക് കൊക്കെയ്ന്‍ സിഗററ്റ് പോലെ വലിക്കാവുന്നതാണ്. അതിനാല്‍ തലച്ചോറിലേയ്ക്ക് വളരെ വേഗത്തിലെത്തുമെന്ന് ബാലിമന്‍ യൂത്ത് ആക്ഷന്‍ പ്രോജക്റ്റിലെ ഡെര്‍മോട്ട് കിംഗ് പറഞ്ഞു.ക്രാക്ക് ഉപയോക്താക്കള്‍ സാധാരണയായി ഹെറോയിനും ഉപയോഗിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More