head1
head3

പെട്രോള്‍ പമ്പുകളില്‍ അബദ്ധത്തില്‍ ഇന്ധനം മാറ്റി ലോഡ് ചെയ്തു;നിരവധി വാഹനങ്ങളില്‍ പെട്രോളിന് പകരം ഡീസലടിച്ചു

ഡബ്ലിന്‍ : സര്‍ക്കിള്‍ കെ ഗാരേജിന്റെ പെട്രോള്‍ പമ്പുകളില്‍ അബദ്ധത്തില്‍ ഇന്ധനം മാറ്റി ലോഡ് ചെയ്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളില്‍ പെട്രോളിന് പകരം ഡീസലടിച്ചു. സംഭവത്തില്‍ സര്‍ക്കിള്‍ കെ ക്ഷമാപണം നടത്തിയെങ്കിലും 87 വാഹന ഉടമകള്‍ ഡീസലടിച്ച് കുഴപ്പത്തില്‍ ചാടി. എന്‍7 ന്റെ വടക്കുഭാഗത്തുള്ള ലെയിനിലെ കില്‍ നോര്‍ത്ത് സര്‍വീസ് സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഡീസലായിരുന്നു മാറ്റി നിറച്ചത്.ഈ പെട്രോള്‍ പമ്പുകള്‍ അഞ്ച് മണിക്കൂറിലേറെ പ്രവര്‍ത്തിച്ചു.അബദ്ധം മനസ്സിലായ ഉടന്‍ പമ്പുകളടച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സര്‍ക്കിള്‍ കെ പറഞ്ഞു.സി സി ടി വിയും സെയില്‍സ് ഡാറ്റയും പരിശോധിച്ചാണ് പെട്രോളിന് പകരം ഡീസലടിച്ച വാഹന ഉടമകളെ കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍ക്കിള്‍ കെ പറഞ്ഞു.ഇതു സംബന്ധിച്ച എല്ലാ ക്ലയിമുകളും എത്രയും വേഗം അനുവദിക്കുമെന്നും കമ്പനി പറഞ്ഞു.എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കിള്‍ കെ അറിയിച്ചു.പ്രശ്നപരിഹാരത്തിനായി

ഉപഭോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച പരാതികളറിയിക്കാന്‍ 087 1034125; 01 2028768; 01 2028762 , 01 2028888 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും സര്‍ക്കിള്‍ കെ അറിയിച്ചു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.