head1
head3

കോര്‍ക്കിന്റെ മുഖംമാറ്റാന്‍ പുതിയ മെട്രോ പോളിറ്റന്‍ റെയില്‍ ശൃംഖല ,ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പുതിയ സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി കോര്‍ക്കില്‍ പുതിയ മെട്രോ പൊളിറ്റന്‍ റെയില്‍ ശൃംഖല സ്ഥാപിക്കുന്നു.184 മില്യണ്‍ യൂറോ മുതല്‍ മുടക്കിലാണ് പദ്ധതി വരുന്നത്. കോബ്, മിഡ്‌ലെട്ടണ്‍, മാല്ലോ എന്നി പ്രദേശങ്ങളിലൂടെ പുതിയ യാത്രാമാര്‍ഗ്ഗം വികസിപ്പിക്കാനും പദ്ധതിയുണ്ട്.കെന്റ് സ്റ്റേഷന്‍ മെച്ചപ്പെടുത്താനും ടിവൊലി, ബ്ലാര്‍നി, കില്‍ബറി തുടങ്ങിയയിടങ്ങളില്‍ പുതിയ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലാണ് പദ്ധതി വിഹിതം ലഭ്യമാവുകയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. മിഡ്‌ലെറ്റണില്‍ നിന്ന് മാലോ വിലേക്കുള്ള റൂട്ടിന്റെ വൈദ്യുതീകരണവും ഒരു പുതിയ ലൈനുമൊക്കെ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോര്‍ക്ക് നഗരത്തെയാകെ മാറ്റിമറിക്കുന്നതാകും ഈ പ്രോജക്ടെന്ന് പരിസ്ഥിതി മന്ത്രി ഇമോന്‍ റയാന്‍ പറഞ്ഞു.ലിമെറിക്ക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും ഇതുപോലുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം 30,000 വീടുകള്‍ സോണ്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇത് കോര്‍ക്ക് കൗണ്‍സിലുകളിലെ ഡവലപ്പര്‍മാര്‍ക്കുള്ള സൂചനയാണെന്നും മന്ത്രി വിശദീകരിച്ചു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More