head3
head1

അയർലണ്ടിലെ ജനറൽ വർക്ക് പെർമിറ്റുകാർക്ക് ശുഭവാർത്ത , കരാർ തീരും മുമ്പേ സ്റ്റാമ്പ് 4 ന് അപേക്ഷ നൽകാം 

ഡബ്ലിന്‍ : അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റൻറ്‌മാർ അടക്കമുള്ള മുഴുവൻ  ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകാർക്കും ,സ്റ്റാമ്പ് 4 ലേക്കുള്ള അപേക്ഷിക്കാനുള്ള കാലയളവിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി.ഇനി മുതൽ  രാജ്യത്ത് തൊഴില്‍ ആരംഭിച്ച് 57 മാസം പൂര്‍ത്തിയാകുന്ന ജനറൽ വർക്ക് പെർമിറ്റ്കാർക്ക്  ഈ വ്യവസ്ഥാ മാറ്റത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.ഏപ്രിൽ ആദ്യവാരം മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

മുമ്പുള്ള നിയമം അനുസരിച്ച് ജനറൽ വർക്ക് പെർമിറ്റുകാർ , സ്റ്റാമ്പ് 4 ലഭിക്കാൻ 60 മാസം പൂർത്തിയാക്കേണ്ടിയിരുന്നു.അത്തരമൊരു സാഹചര്യത്തിൽ മുമ്പ് അവർക്കുണ്ടായിരുന്ന ഐ ആർ പി കാർഡ് കാലഹരണപ്പെട്ടുകയും  അനുസരിച്ച് കാർഡ് പുതുക്കാനോ  ജോലി ചെയ്യാൻ സാധ്യമാകാനോ,സാധ്യമാകാത്ത സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് തൊഴില്‍ ആരംഭിച്ച് 57 മാസം പൂര്‍ത്തിയാകുന്ന മുറക്ക് സ്റ്റാമ്പ് 4 ലഭ്യമാവുന്നതോടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാവും.

രാജ്യത്ത് ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റിൽ എത്തിയ ആയിരക്കണക്കിന് വിദേശികൾക്ക് ഏറെ ഗുണപ്രദമാണ് പുതിയ മാറ്റം. അയർലണ്ടിലെ വർക്ക് പെർമിറ്റ് സംവിധാനങ്ങളിൽ അവലോകനം നടത്താനുള്ള കമ്മിറ്റികൾക്ക് മുമ്പിൽ അയർലണ്ടിലെ കെയറർമാരുടെ സംഘടനയായ ഓവർസീസ് ഹെൽത്ത് കെയർ ആൻഡ് ഹോം കെയർ ഇൻ അയർലണ്ട് (Overseas Health and Home care’s in IRELAND) സമർപ്പിച്ച  അപേക്ഷയിന്മേൽ ,നിലവിലുണ്ടായിരുന്ന സാഹചര്യം പുനഃപരിശോധിക്കുമെന്ന് ജസ്റ്റീസ് വകുപ്പ് മന്ത്രി ഹെലൻ മക് എന്റി  ഉറപ്പ് നൽകിയിരുന്നു.

ജനറൽ വർക്ക് പെർമിറ്റ് ഹോൾഡേഴ്‌സിനോടുള്ള ,വാഗ്ദാനം ,പാലിച്ച ജസ്റ്റീസ് മന്ത്രിയെയും,സർക്കാരിനെയും  ഹെൽത്ത് കെയർ ആൻഡ് ഹോം കെയർ ഇൻ അയർലണ്ട് ,ഭാരവാഹികളായ ബിനീഷ് ജോസഫ്, പ്രീതി കൃഷ്ണകുമാർ , ലിബിൻ ബേബി തെറ്റയിൽ , റെജി സി ജേക്കബ് എന്നിവർ അഭിനന്ദിച്ചു.സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാസങ്ങൾ എടുത്തെങ്കിലും,നയമാറ്റം,ഹെൽത്ത് കെയർ അസിസ്റ്ററുമാർക്ക് മാത്രമല്ല,എല്ലാ  ജനറൽ വർക്ക് പെർമിറ്റ് ഉടമകൾക്ക് ഏറെ പ്രയോജനകരമെന്നത് ആഹ്ളാദകരമാണെന്നും  അവർ പറഞ്ഞു.

രാജ്യത്ത് ക്രിട്ടിക്കൽ സ്‌കിൽ ,സ്റ്റാമ്പ് 1 /1എച്ച് അനുമതിയോടെ താമസിക്കുന്ന ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ആരംഭിച്ച് 21 മാസം പൂര്‍ത്തിയായാല്‍ സ്റ്റാമ്പ്  അപ്ഗ്രേഡിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി എമിഗ്രേഷന്‍ ഡെലിവറി സര്‍വ്വീസ് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റുടകള്‍ക്കും ഹോസ്റ്റിംഗ് കരാറുള്ള ഗവേഷകര്‍ക്കും നോണ്‍ കണ്‍സള്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാർ   എന്നിങ്ങനെയുള്ള കാറ്റഗറികള്‍ക്കാണ് ഈ ആനുകൂല്യം കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പ്രഖ്യാപിച്ചത്.

എന്നാല്‍ ഇതിനുള്ള യോഗ്യതകള്‍ നിര്‍ണ്ണയിക്കുന്നതില്‍ നാലാം വിഭാഗത്തിന് മറ്റ് മൂന്ന് വിഭാഗവുമായി പരസ്പരം മാറ്റാനാകില്ലെന്ന് വ്യവസ്ഥയുണ്ട്.രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളിലും മാറ്റമുണ്ടാകില്ല

റവന്യുവിന്റെ വെബ്‌സൈറ്റിലും മൈ അക്കൗണ്ടിലുമുള്ള എംപ്ലോയ്‌മെന്റ് ഡിറ്റെയില്‍സ് സമ്മറിയുടെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്ത് എംപ്ലോയ്‌മെന്റ് ആരംഭിക്കാനാവുക.മറ്റ് പെര്‍മിറ്റുകള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ച ശേഷം പിന്നീട് >സ്റ്റാമ്പ് 1 ലേക്ക് മാറുന്നവരുണ്ട്. അവരുടെ കാര്യത്തില്‍  1 പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്ത തീയതി അനുസരിച്ചായിരിക്കും ദിവസം കണക്കാക്കുകയെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.