head3
head1

ബ്രിട്ടനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെയുള്ള വാഹന ഇറക്കുമതിയ്ക്ക് ബ്രക്സിറ്റ് ചാര്‍ജ് ഏര്‍പ്പെടുത്തി അയര്‍ലണ്ട്

ഡബ്ലിന്‍ : ബ്രിട്ടനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെയുള്ള വാഹന ഇറക്കുമതിയ്ക്ക് ബ്രക്സിറ്റ് ചാര്‍ജ് ഏര്‍പ്പെടുത്തി അയര്‍ലണ്ട്. ഇറക്കുമതി ചെയ്യുന്ന ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്ന് റവന്യു വ്യക്തമാക്കി .

ബ്രിട്ടനില്‍ നിന്ന് വാഹനം വാങ്ങുന്നവര്‍ക്ക് വാറ്റ് നല്‍കേണ്ടിയിരുന്നില്ല. ആറുമാസത്തില്‍ കുറവോ 6,000 കിലോമീറ്ററില്‍ താഴെ ഓടിയ വാഹനങ്ങള്‍ക്കാണ് വാറ്റ് ഒഴിവാക്കിയിരുന്നത്. ഒരു തവണ പോലും ഇറക്കുമതി തീരുവയും അടയ്‌ക്കേണ്ടിവരുന്നില്ല, വാഹന രജിസ്‌ട്രേഷന്‍ നികുതി (വി.ആര്‍.ടി)മാത്രം അടച്ചാല്‍ മതിയായിരുന്നു. വി.ആര്‍.ടി നല്‍കിയാല്‍പോലും, അയര്‍ലണ്ടില്‍ വാങ്ങുന്നതിനേക്കാള്‍ ആയിരക്കണക്കിന് യൂറോ ലാഭിക്കാന്‍ കഴിയുമായിരുന്നു.അതിനാല്‍ അടുത്ത കാലത്തായി അയര്‍ലണ്ടിലുള്ള ആയിരക്കണക്കിന് ആളുകള്‍ ബി.എം.ഡബ്ല്യു., ഓഡി, മെഴ്‌സിഡസ്, വോള്‍വോ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍ സ്വന്തമാക്കിയിരുന്നു.

ഈ സ്ഥിതിയിലാണ് ബ്രക്സിറ്റ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം. ബാധകമെങ്കില്‍ 10% കസ്റ്റംസ് തീരുവ അടയ്ക്കണം.രജിസ്ട്രേഷന് മുമ്പ് 21% വാറ്റും ഒടുക്കണം.കൂടാതെ വി.ആര്‍.ടിയു നല്‍കേണ്ടതായി വരും.

ബ്രിട്ടനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഇറക്കുമതി ചെയ്തു എന്നതിന് തെളിവ് ആവശ്യമാണ്. ഈ തെളിവ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, ഇറക്കുമതി ചെയ്യുന്ന വ്യക്തിയോ സ്ഥാപനമോ കസ്റ്റംസ് പ്രഖ്യാപനം നടത്തണം. കസ്റ്റംസ് തീരുവ അടയ്ക്കുകയും വാറ്റ് നല്‍കുകയും വേണം. -റവന്യു വ്യക്തമാക്കി.

നോര്‍ത്തില്‍ നിന്ന് ഒരു പുതിയ വാഹനം ഇറക്കുമതി ചെയ്യുമ്പോള്‍, വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വാഹനമോടിക്കുന്നവര്‍ ഐറിഷ് വാറ്റ് നല്‍കണം. റിപ്പബ്ലിക്കില്‍ വാറ്റ് അടച്ച രസീത് ലഭിച്ചാല്‍ ഡീലറില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അടച്ച വാറ്റിന്റെ റീഫണ്ട് ക്ലെയിം ചെയ്യാന്‍ കഴിയുമെന്നും റവന്യു വ്യക്തമാക്കി.

ബ്രിട്ടീഷ് മെയിന്‍ ലാന്റില്‍ നിന്ന് കൊണ്ടുവരുന്ന കാറുകള്‍ക്ക് ഈ നിബന്ധകള്‍ ബാധകമാണെങ്കിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിന് വേറിട്ട് പ്രവര്‍ത്തിക്കാനാവുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.ബ്രിട്ടന് ബാധകമായ നിയമങ്ങള്‍ ലംഘിഘിക്കാനുള്ള ഉപഭോക്താക്കളുടെ ഏത് വഴിയും നിരാകരിക്കുമെന്ന് റവന്യൂ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സുപ്രധാന മാറ്റങ്ങള്‍ ഒഴിവാക്കാന്‍ യൂകെ യില്‍ രജിസ്റ്റര്‍ ചെയ്ത  വാഹനങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് കഴിയില്ലെന്നും റവന്യു ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍ ബ്രിട്ടനില്‍ നിന്നും ജനുവരി 1 ന് ശേഷം  നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനത്തിനു നിലവിലെ നിയമങ്ങളില്‍ മാറ്റമില്ല.കസ്റ്റംസ് പരിശോധനയുമുണ്ടാകില്ല. അത്തരം വാഹനങ്ങള്‍ക്ക് വിആര്‍ടി നല്‍കിയാല്‍ മതിയാകും.എന്നാല്‍ പുതിയ വാഹനങ്ങള്‍ക്ക് വാറ്റ് ബാധകമാണ്.-റവന്യു വിശദീകരിക്കുന്നു.

ജനുവരി ഒന്നിന് മുമ്പ്, വാഹനപ്രേമികളായ ഐറിഷുകാര്‍ ബ്രിട്ടീഷ് വിപണിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള കാറുകളില്‍ 10,000 യൂറോ വരെ ലാഭിക്കാനാകുമെന്ന തരത്തില്‍ ചില ഗവേഷണങ്ങളും പുറത്തുവന്നിരുന്നു.2019 ല്‍ ബ്രിട്ടനില്‍ നിന്നും വടക്കന്‍ അയര്‍ലണ്ട് വഴി 109,000 കാറുകള്‍ എത്തിയപ്പോള്‍, അയര്‍ലണ്ടില്‍ പുതിയതായി വിപണിയിലെത്തിയത് 1,13,000 എണ്ണം മാത്രമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ

 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More