ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ അടുത്തവര്‍ഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കും. കുട്ടികളുടെ ദാരിദ്ര്യം മുതല്‍ സാമൂഹിക ക്ഷേമം വരെയും പാര്‍പ്പിടം മുതല്‍ ജീവിതച്ചെലവ് വരെയും നീളുന്ന രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങളെ സൈമണ്‍ ഹാരിസിന്റെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റ് അഭിസംബോധന ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചാരിറ്റികളും മറ്റ് ഗ്രൂപ്പുകളും കുട്ടികളുടെ ക്ഷേമത്തിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ ചെലവേറുന്നതിനെതിരെ പാര്‍ലമെന്ററി ബജറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.വര്‍ദ്ധനവുകളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് സര്‍ക്കാരിന് നല്‍കിയത്.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സി എസ് ഒ) കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ദാരിദ്ര്യ നിരക്ക് 10.6% ആയിരുന്നു. 2023ല്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആഴ്ചയില്‍ 318 യൂറോയെന്ന നിലയിലാണ് ഇതു കണക്കാക്കിയത്.
കുട്ടികളുടെ കാര്യത്തിന് പ്രത്യേക ശ്രദ്ധ വേണ്ടേ?
അനുദിനം കഷ്്ടപ്പാടിലേയ്ക്ക് വീണുപോകുന്ന കുടുംബങ്ങളെയും കുട്ടികളെയും മുന്നില്‍ക്കാണുന്നതായിരിക്കണം ഈ ബജറ്റെന്ന് വിദഗ്ദ്ധരും ചാരിറ്റി ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.ക്വാളിഫൈയ്ഡ് ചൈല്‍ഡ് ഇന്‍ക്രീസ് ആകണം ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ട മേഖലയെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏറ്റവും കുറഞ്ഞ അടിസ്ഥാന ജീവിത നിലവാരത്തെ അടിസ്ഥാന മാനദണ്ഡമാക്കണമെന്നും ബര്‍ണാഡോസ്് ആവശ്യപ്പെടുന്നു.കാലാകാലങ്ങളായി അവഗണിക്കപ്പെടുന്ന ഒരു ആവശ്യമാണിതെന്നും ഗ്രൂപ്പ് പറയുന്നു.
പണപ്പെരുപ്പക്കെടുതികള്‍ നേരിടാന്‍ എല്ലാ സോഷ്യല്‍ വെല്‍ഫെയര്‍ നിരക്കുകളും 25 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ആവശ്യപ്പെടുന്നു.ചെറിയ പ്രഖ്യാപനങ്ങളൊന്നും ദീര്‍ഘകാല പരിഹാരമല്ലെന്ന് ഗ്രൂപ്പ് പറയുന്നു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/