ഡബ്ലിന്‍ : ഒറ്റത്തവണ പേയ്‌മെന്റുകളും നികുതികളിലെ മാറ്റങ്ങളുമെല്ലാം കൊണ്ടും ശ്രദ്ധേയമാണ് ഇന്നലെ ധനമന്ത്രി ജാക്ക് ചേംബേഴ്‌സ് അവതരിപ്പിച്ച 2025ലെ ബജറ്റ്.
പേയേ തൊഴിലാളികള്‍ക്കുള്ള ഉയര്‍ന്ന നികുതി നിരക്കിന്റെ തോത് 42,000 യൂറോയില്‍ നിന്നും 44,0000 യൂറോ വരെയാക്കിയതാണ് ഏറ്റവും ശ്രദ്ധേയ മാറ്റം.ഇതനുസരിച്ചും യു എസ് സി നിരക്ക് കുറച്ചതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ആകെ 100,000 യൂറോ വരുമാനമുള്ള ഒരാള്‍ക്ക് നികുതിയിനത്തില്‍ 1,109 യൂറോ ലാഭം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇത് എങ്ങനെയാണെന്ന് ഓരോ പേയേ ഉപഭോക്താവും മനസ്സിലാക്കേണ്ടതുണ്ട്.100,000 യൂറോ സമ്പാദിക്കുന്ന ഒരാള്‍ക്ക് പേയീ മാറ്റങ്ങളിലൂടെ നിന്ന് 400 യൂറോയും ക്രെഡിറ്റുകളിലെ മാറ്റങ്ങളില്‍ നിന്ന് 250 യൂറോയും ലഭിക്കും.
25,000 യൂറോയ്ക്കും 70,000യൂറോയ്ക്കും ഇടയിലുള്ള വരുമാനത്തിനുണ്ടായിരുന്ന 4% യു എസ് സി നിരക്ക് 3% ആയി കുറച്ചിട്ടുണ്ട്.ഈയിനത്തില്‍ 100,000യൂറോ സമ്പാദിക്കുന്ന ഒരാള്‍ക്ക് 459 യൂറോയുടെ ലാഭമുണ്ടാവുക.
പേഴ്സണല്‍ ടാക്സ് ക്രെഡിറ്റുകളും എംപ്ലോയി നികുതി ക്രെഡിറ്റുകളും 125 യൂറോ വീതമാണ് വര്‍ദ്ധിക്കുകയെന്നും ഓര്‍ക്കേണ്ടതുണ്ട്.
ഹെല്‍പ്പ് ടു ബൈ സ്‌കീം 2029 അവസാനം വരെ നീട്ടി...
ഡബ്ലിന്‍: പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 30,000 യൂറോ വരെ ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം 2029 അവസാനം വരെ നീട്ടുമെന്ന് ധനമന്ത്രി ജാക്ക് ചേംേബഴ്സ് ബജറ്റില്‍ പ്രഖ്യാപിച്ചു.
ഒഴിഞ്ഞ വീടുകള്‍ക്കുള്ള നികുതി നിരക്ക് വസ്തുവിന്റെ നിലവിലുള്ള പ്രാദേശിക വസ്തു നികുതി നിരക്കിന്റെ ഏഴ് മടങ്ങായി വര്‍ദ്ധിപ്പിക്കും. നിലവില്‍ അഞ്ച് ശതമാനമാണിത്. നവംബര്‍ മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.
ഗ്യാസിനും വൈദ്യുതിക്കുമുള്ള 9% കുറച്ച വാറ്റ് നിരക്ക് ആറ് മാസത്തേക്ക് കൂടി -2025 ഏപ്രില്‍ വരെ അത് നീട്ടുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
തീര്‍ത്തും ജനപ്രിയമായ ബജറ്റാണ് ഇക്കുറി ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അവതരിപ്പിച്ചത്. സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്
ഹോം കെയറര്‍മാര്‍ക്ക് ടാക്സ് ക്രെഡിറ്റുകളില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചു.ഹോം കെയറര്‍ ടാക്സ് ക്രെഡിറ്റ് 150 യൂറോ വര്‍ദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് പ്രഖ്യാപനം. ഒപ്പം സിംഗിള്‍ പേഴ്സണ്‍ ചൈല്‍ഡ് കെയര്‍ ക്രെഡിറ്റും 150 യൂറോ വര്‍ദ്ധിപ്പിക്കും .
ഐറിഷ് സമൂഹത്തില്‍ കെയറര്‍മാര്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ധന മന്ത്രി ജാക്ക് ചേമ്പേഴ്‌സ് ഡെയിലില്‍ പറഞ്ഞു.വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.അതിനാലാണ് ഈ വര്‍ദ്ധനവ് വരുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യമായി ബ്ലൈന്‍ഡ് ടാക്‌സ് ക്രെഡിറ്റ് കൂട്ടി
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബ്ലൈന്‍ഡ് ടാക്‌സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. 300 യൂറോയാണ് കൂട്ടുന്നത്.
ഡബിള്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റും
സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചു വാഗ്ദാനം ചെയ്തിരുന്നത് പോലെ ചൈല്‍ഡ് ബെനഫിറ്റ് വര്‍ദ്ധനവ് പക്ഷെ ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല.പക്ഷെ നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ ചൈല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കി നല്‍കും.
നവജാത ശിശുക്കളുടെ രക്ഷിതാക്കള്‍ക്ക് കുട്ടി ജനിച്ച് ആദ്യ മാസത്തില്‍ തന്നെ 420 യൂറോ ലഭിക്കുന്ന ഡബിള്‍ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റും ലഭിക്കും.
ക്വാളിഫൈയ്ഡ് ചൈല്‍ഡ് പേയ്‌മെന്റ് 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 4 യൂറോയും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 8 യൂറോയും വര്‍ദ്ധിക്കും.
ഇന്‍കപ്പാസിറ്റേറ്റഡ് ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് 300 യൂറോയും ഡിപ്പെന്റന്‍ഡ് റിലേറ്റീവ് ടാക്സ് ക്രെഡിറ്റ് 60 യൂറോയും വര്‍ദ്ധിക്കും.
സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേമെന്റ് 12യൂറോ വര്‍ദ്ധിപ്പിച്ചു
സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേമെന്റ് ആഴ്ചയില്‍ 12 യൂറോ വര്‍ദ്ധിക്കും.1.2 ബില്യണ്‍ യൂറോയുടെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ പാക്കേജിന്റെ ഭാഗമായാണ് ഈ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവരെ ലക്ഷ്യം വച്ചുള്ളതാണ് ഈ വര്‍ദ്ധനവെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
മെറ്റേണിറ്റി, പെറ്റേണിറ്റി, പേരന്റ്സ് പേയ്‌മെന്റുകള്‍ വര്‍ദ്ധിക്കും
കുടുംബങ്ങള്‍ക്കുള്ള മെറ്റേണിറ്റി, പെറ്റേണിറ്റി, അഡോപ്ടീവ് , പേരന്റ്സ് പേയ്‌മെന്റുകള്‍ എന്നിവയില്‍ 15 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകും.
ഡൊമിസിലിയറി കെയര്‍ അലവന്‍സ് 20യൂറോയും കെയറേഴ്സ് സപ്പോര്‍ട്ട് ഗ്രാന്റ് 150യൂറോയും കൂടും.കെയറേഴ്സ് സപ്പോര്‍ട്ട് ഗ്രാന്റ് 2,000 യൂറോയായി ഉയരും.കെയറേഴ്‌സ് അലവന്‍സ് മീന്‍സ് ടെസ്റ്റ് വ്യക്തിക്ക് 625 യൂറോയായും ദമ്പതികള്‍ക്ക് 1,250 യൂറോയായും ഉയരും.
ഹോട്ട് സ്‌കൂള്‍ മീല്‍ പദ്ധതി സാര്‍വ്വത്രികമാക്കും
അടുത്ത വര്‍ഷം അവശേഷിക്കുന്ന എല്ലാ പ്രൈമറി സ്‌കൂളുകളിലേക്കും ഹോട്ട് സ്‌കൂള്‍ മീല്‍ പദ്ധതി വ്യാപിപ്പിക്കും.ദീര്‍ഘകാല സാമൂഹിക സംരക്ഷണ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നവര്‍ക്കായി ഇരട്ട പേയ്‌മെന്റിന് 1 ബില്യണ്‍ യൂറോ കൂടി നല്‍കുമെന്ന് മന്ത്രി ഡോണോ പറഞ്ഞു.
പെന്‍ഷന്‍കാര്‍, പരിചരണം നല്‍കുന്നവര്‍, ഒറ്റപ്പെട്ട മാതാപിതാക്കള്‍, ദീര്‍ഘകാല തൊഴില്‍ രഹിതര്‍, വികലാംഗര്‍ എന്നിവരുള്‍പ്പെടെ 1.4 മില്യണ്‍ ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ വായനയ്ക്ക് :https://tascaccountants.com/your-guide-to-ireland-budget-2025
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/