head3
head1

വിഖ്യാത സിനിമാ സംവിധായകന്‍ ബുദ്ധദേബ് ദാസ്  ഗുപ്ത   നിര്യാതനായി

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കവിയുമായ ബുദ്ധദേബ് ദാസ്  ഗുപ്ത (77) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം.
ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മികവിനുള്ള ദേശീയപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കല്‍പുരുഷ് (2008) എന്നിവക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ഉത്തര, സ്വപ്‌നേര്‍ ദിന്‍, ദൂരത്വ (1978), തഹാദര്‍ കഥ (1993) എന്നിവക്ക് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും നേടി.

1988ലും 1994ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റും ലഭിച്ചു.

ഗോവിര്‍ അരാലി, കോഫിന്‍ കിംബ സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടര്‍ ഗാന്‍, ശ്രേഷ്ഠ കബിത, ഭോംബോലര്‍ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.1944 ഫെബ്രുവരിയില്‍ പുരുളിയയിലാണ് ജനിച്ചത് .അച്ഛന്‍ റെയില്‍വേയിലായിരുന്നു. ആദ്യം കോളജ് അധ്യാപകനായിരുന്നു. ഇക്കണോമിക്സാണ് പഠിപ്പിച്ചിരുന്നത്. നിരവധി പ്രമുഖര്‍ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More